അനധികൃത സ്വത്ത് സമ്പാദനം; ഡി.എം.കെ മന്ത്രിമാരെ കുറ്റമുക്തരാക്കിയ വിധി റദ്ദാക്കി
text_fieldsചെന്നൈ: രണ്ട് വ്യത്യസ്ത അനധികൃത സ്വത്ത് സമ്പാദന കേസുകളിൽ ഡി.എം.കെ മന്ത്രിമാരായ കെ.കെ.എസ്.എസ്.ആർ. രാമചന്ദ്രൻ, തങ്കം തെന്നരസു എന്നിവരെ കുറ്റമുക്തരാക്കിയ കീഴ്കോടതി വിധി ബുധനാഴ്ച മദ്രാസ് ഹൈകോടതി റദ്ദാക്കി. കുറ്റം ചുമത്തിയശേഷം വീണ്ടും വിചാരണ നടത്താൻ കോടതി ഉത്തരവിട്ടു.
2006ൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന തങ്കവും ഭാര്യയും ചേർന്ന് അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി 2012ൽ അഴിമതി നിരോധന വിഭാഗം വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ 2022 ഡിസംബറിൽ ശ്രീവില്ലിപുത്തൂർ പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതി ഇരുവരെയും കുറ്റമുക്തരാക്കിയിരുന്നു. സമാനരീതിയിൽ റവന്യൂ മന്ത്രി കെ.കെ.എസ്.എസ്.ആർ. രാമചന്ദ്രൻ, ഭാര്യ ആദിലക്ഷ്മി എന്നിവരെയും ശ്രീവില്ലിപുത്തൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ടു. അണ്ണാ ഡി.എം.കെ സർക്കാർ ഭരണത്തിലാണ് ഇരുവർക്കെതിരെയും കേസെടുത്തത്.
ഹൈകോടതി നടപടി ഡി.എം.കെ നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. സ്റ്റാലിൻ കുടുംബവുമായി ഏറെ അടുപ്പമുള്ള മന്ത്രിയാണ് തങ്കം തെന്നരശു. സ്റ്റാലിൻ വിദേശപര്യടനത്തിന് പോകാനിരിക്കെ ആഗസ്റ്റ് 13ന് മന്ത്രിസഭ യോഗം വിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.