40 കോടിയുടെ അസാധു നോട്ട് മാറ്റിയെടുത്ത ബാങ്ക് മാനേജർമാർ പിടിയിൽ
text_fieldsന്യൂഡൽഹി: 40 കോടിയുടെ പഴയ നോട്ടുകൾ മാറ്റിയെടുത്ത രണ്ട് ആക്സിസ് ബാങ്ക് മാനേജർമാർ പിടിയിൽ. ഡൽഹി കശ്മീരി ഗേറ്റ് ബ്രാഞ്ചിലെ മാനേജർമാർ മൂന്ന് അക്കൗണ്ടുകളിലൂടെയാണ് അസാധുനോട്ടുകൾ മാറ്റിയെടുത്തത്. ഇതിന് പകരമായി സ്വർണക്കട്ടികളാണ് ഇവർ കൈക്കൂലിയായി വാങ്ങിച്ചതെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു.
കശ്മീരി ഗേറ്റിൽ നിന്നും 3.5 കോടി രൂപയുടെ നോട്ടുകളുമായി മൂന്ന് പേരെ കഴിഞ്ഞ മാസം പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ബാങ്ക് മാനേജർമാരായ ശശാങ്ക് സിങ്ങിന്‍റെയും വിനീത് ഗുപ്തയുടേയും പങ്ക് വെളിപ്പെട്ടത്.
പലരുടേയും പക്കലുള്ള അസാധു നോട്ടുകൾ തങ്ങളുടെ മൂന്ന് അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ അനുവദിക്കുകയായിരുന്നു. ഈ പണമുപയോഗിച്ച് ഇവർ സ്വർണം വാങ്ങിയിട്ടുണ്ട്. പണം നിക്ഷേപിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.