അനധികൃത ഖനനം: മേഘാലയ സർക്കാറിന് 100 കോടി പിഴ
text_fieldsഗുവാഹത്തി: മേഘാലയയിൽ അനധികൃത ഖനികെള നിരോധിക്കാത്തതിന് സർക്കാർ 100 കോടി പിഴ അടക്കണമെന്ന് ഹരിത ട്രൈബ്യൂണൽ ഉത്തരവ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിലാണ് പണം അടക്കേണ്ടത്. പരിസ്ഥിതി പുനഃസ്ഥാപിക്കുന്നതിേലക്ക് വേണ്ടിയാണ് ഇൗ പണം ഉപയോഗിക്കേണ്ടത്. രണ്ടു മാസത്തിനികം പിഴ അടക്കണം. പിഴ തുക ഖനി ഉടമകളിൽ നിന്ന് ഇൗടാക്കാവുന്നതാണ്.
വിരമിച്ച ജഡ്ജി ബി.കെ കട്ടകെയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ പാനലാണ് മേഘാലയയിൽ വൻതോതിൽ അനധികൃത ലംഘനം നടക്കുന്നുണ്ടെന്ന് കണ്ടെത്തി ഹരിത ട്രൈബ്യൂണലിന് റിപ്പോർട്ട് നൽകിയത്.
ഇൗസ്റ്റ് ജയന്തിയ ഹിൽസിലെ 370 അടി ആഴമുള്ള അനധികൃത ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മൂന്നാഴ്ചയായി ഫലം കാണാതിരിക്കുന്നതിനിടെയാണ് ഹരിത ട്രൈബ്യൂണലിെൻറ ഉത്തരവ്. 2014ലാണ് മേഘായയിൽ കൽക്കരി ഖനനം നിരോധിച്ചത്. മേഘാലയയിൽ നിരവധി ഖനികൾ പ്രവർത്തിക്കുന്നണ്ടെന്നും ഇതിൽ ഭൂരിപക്ഷത്തിനും ലൈസൻസില്ലെന്നുമാണ് ജുഡീഷ്യൽ പാനൽ കണ്ടെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.