Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ് മരുന്ന്...

കോവിഡ് മരുന്ന് കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 24 പേർ അറസ്​റ്റിൽ

text_fields
bookmark_border
കോവിഡ് മരുന്ന് കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 24 പേർ അറസ്​റ്റിൽ
cancel

ചെന്നൈ: കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ ഡ്രഗ് റെംഡെസിവർ അനധികൃതമായി ശേഖരിച്ചു കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 24 പേരെ ചെന്നൈ പൊലീസ് അറസ്​റ്റ​ു ചെയ്തു.

സിറ്റി പോലീസ് കമ്മീഷണർ ശങ്കർ ജിവാലി​െൻറ നേതൃത്വത്തിലാണ്​ അനധികൃതമായി മരുന്നു ശേഖരിക്കുകയും കൂടിയ വിലക്ക്​ വിൽക്കാൻ ശ്രമിച്ചവരെയും​ അറസ്​റ്റ്​ ചെയ്​തത്​. അവശ്യമരുന്നുകൾ കരിഞ്ചന്തയിൽ വിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പൊലീസ്​ പറഞ്ഞു.

11 കേസുകളാണ്​ ഇതുവരെ കരിഞ്ചന്തയിൽ മരുന്ന്​ വിൽക്കാൻ ശ്രമിച്ചതിന്​ ചെന്നൈ സിറ്റി പരിധിയിൽ മാത്രം രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​.

243 കുപ്പി മരുന്നുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇതിൽ 78 കുപ്പികൾ കോവിഡ്​ രോഗികൾക്ക്​ കൈമാറി. ശേഷിക്കുന്ന കുപ്പികൾ രോഗികളുടെ ചികിത്സയ്ക്കായി വിട്ടുകൊടുക്കുമെന്നും പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Remdesivir​Covid 19
News Summary - 24 persons arrested so far for illegal sale of Remdesivir
Next Story