മധ്യപ്രദേശിൽ അനധികൃത മണൽ ഖനനം ഇപ്പോഴും നടക്കുന്നുവെന്ന് മന്ത്രി
text_fieldsഭോപ്പാൽ: കമൽനാഥ് സർക്കാരിെൻറ മികച്ച പ്രവർത്തനങ്ങൾക്കിടയിലും മധ്യപ്രദേശിൽ അനധികൃതമായി മണൽ ഖനനം നടക്കുന് നുണ്ടെന്ന് തുറന്നു സമ്മതിച്ച് സംസ്ഥാന ധാതുവിഭവമന്ത്രി പ്രദീപ് ജയ്‌സ്വാൾ. ‘‘സംസ്ഥാനത്ത് അനധികൃതമായി മണൽ ഖനന ം നടത്തുന്നത് നിയന്ത്രിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. ഇത് കഴിഞ്ഞ 15 വർഷമായി തുടർന്നു വരുന്നതാണ്. കരാറുകാരും പഞ്ചായത്തുകളും നടത്തുന്ന നിയമപരമായ ഖനികളുമുണ്ട്.’’ ജയ്‌സ്വാൾ പറഞ്ഞു.
അനധികൃത മണൽ ഖനനം നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാർ പുതിയ നയം ഉടൻ കൊണ്ടുവരുമെന്ന് ജയ്‌സ്വാൾ വ്യകക്തമാക്കി. ധാരാളം മണൽ ഖനികളുണ്ട്. നിയമപരവും നിയമവിരുദ്ധവുമായ ഖനികൾ തമ്മിൽ വേർതിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘ഞാൻ ഒരു എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടാൽ ഇവിടെ മണൽ ഖനനം അനുവദിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. ഞാൻ പരമാവധി ശ്രമിച്ചു, പക്ഷേ മറ്റ് കക്ഷികളാൽ മാത്രമല്ല എെൻറ പാർട്ടിയാലും ഭരണകൂടത്താലും ഞാൻ വഞ്ചിക്കപ്പെട്ടു. ഒരു വർഷത്തോളമായി ഞാൻ ഇത് തടയാൻ ശ്രമിക്കുകയാണ്. എെൻറ വാഗ്ദാനം നിറവേറ്റാൻ കഴിയാത്തത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.” അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രദീപ് ജയ്‌സ്വാൾ.
നർമദ നദിയിലെ അനധികൃത മണൽ ഖനനത്തിൽ പ്രതിഷേധിച്ച് ഗദർവാര മണ്ഡലത്തിലെ കോൺഗ്രസ് എം.എൽ.എ സുനിത പട്ടേൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് രാജി ഭീഷണി മുഴക്കിയിരുന്നു. നിയമസഭാ സ്പീക്കർ എൻ.പി പ്രജാപതി ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലായിരുന്നു സുനിത പട്ടേലിെൻറ രാജി ഭീഷണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.