Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടെലിഫോൺ...

ടെലിഫോൺ എക്​സ്​ചേഞ്ച്​ കുംഭകോണം: മാരൻ സഹോദരന്മാരെ വെറുതെവിട്ട കോടതി വിധിക്കെതിരെ സി.ബി.​െഎ അപ്പീൽ നൽകി

text_fields
bookmark_border
ടെലിഫോൺ എക്​സ്​ചേഞ്ച്​ കുംഭകോണം: മാരൻ സഹോദരന്മാരെ വെറുതെവിട്ട കോടതി വിധിക്കെതിരെ സി.ബി.​െഎ അപ്പീൽ നൽകി
cancel

ചെ​ന്നൈ: ടെ​ലി​ഫോ​ൺ എ​ക്​​സ്​​ചേ​ഞ്ച്​ കും​ഭ​കോ​ണ കേ​സി​ൽ മാ​ര​ൻ സ​ഹോ​ദ​ര​ന്മാ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട  പ്ര​ത്യേ​ക കോ​ട​തി​വി​ധി​ക്കെ​തി​രെ സി.​ബി.​െ​എ മ​ദ്രാ​സ്​ ഹൈ​കോ​ട​തി​യി​ൽ അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ചു. ഹ​ര​ജി​യി​ൽ ജ​സ്​​റ്റി​സ്​ ജി. ​ജ​യ​ച​ന്ദ്ര​ൻ മാ​ര​ൻ സ​ഹോ​ദ​ര​ന്മാ​ർ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ പ്ര​തി​ക​ൾ​ക്കും നോ​ട്ടീ​സ്​ അ​യ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു. കേ​സ്​ ജൂ​ൺ 20ലേ​ക്ക്​ മാ​റ്റി. 

2018 മാ​ർ​ച്ച്​ 14നാ​ണ്​ ആ​രോ​പി​ച്ച കു​റ്റ​ങ്ങ​ൾ തെ​ളി​യി​ക്കാ​നാ​യി​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ ചെ​ന്നൈ സി.​ബി.​െ​എ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്​​ജി എ​സ്. ന​ട​രാ​ജ​ൻ മു​ൻ കേ​ന്ദ്ര ടെ​ലി​കോം മ​ന്ത്രി ദ​യാ​നി​ധി മാ​ര​ൻ, മൂ​ത്ത സ​ഹോ​ദ​ര​ൻ ക​ലാ​നി​ധി മാ​ര​ൻ, ബി.​എ​സ്.​എ​ൻ.​എ​ൽ മു​ൻ ചീ​ഫ്​ ജ​ന​റ​ൽ മാ​നേ​ജ​ർ കെ. ​ബ്ര​ഹ്മാ​ന​ന്ദ​ൻ, മു​ൻ ​െഡ​പ്യൂ​ട്ടി ജ​ന. മാ​നേ​ജ​ർ എം.​പി. വേ​ലു​സാ​മി, ദ​യാ​നി​ധി മാ​ര​​​െൻറ പ്രൈ​വ​റ്റ്​ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഗൗ​ത​മ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട​ത്.

 2004 ജൂ​ണി​നും 2006 ഡി​സം​ബ​റി​നും ഇ​ട​യി​ലു​ള്ള കാ​ല​ത്ത് യു.​പി.​എ സ​ർ​ക്കാ​റി​ൽ കേ​ന്ദ്ര ക​മ്യൂ​ണി​േ​ക്ക​ഷ​ൻ,​ െഎ.​ടി മ​​ന്ത്രി​യാ​യി​രു​ന്ന ദ​യാ​നി​ധി മാ​ര​ൻ അ​ധി​കാ​രം ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി ചെ​ന്നൈ​യി​ലെ ഗോ​പാ​ല​പു​ര​ത്തും ബോ​ട്ട്​ ക്ല​ബി​ലും വി​ല​യേ​റി​യ  323 ​െഎ.​എ​സ്.​ഡി.​എ​ൻ ലൈ​നു​ക​ളോ​ടെ സ​മാ​ന്ത​ര ടെ​ലി​ഫോ​ൺ എ​ക്​​സ്​​ചേ​ഞ്ച്​ സ്​​ഥാ​പി​ച്ചു​വെ​ന്നാ​ണ്​ കേ​സ്. പ്ര​തി​ക​ൾ​ക്കെ​തി​രെ പ്ര​ഥ​മ​ദൃ​ഷ്​​ട്യ തെ​ളി​വു​ക​ളു​ണ്ടെ​ന്നാ​ണ്​ സി.​ബി.​െ​എ ചൊ​വ്വാ​ഴ്​​ച മ​ദ്രാ​സ്​ ഹൈ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ ഹ​ര​ജി​യി​ൽ ബോ​ധി​പ്പി​ച്ച​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIMaran brothersmalayalam newstelephone exchange case
News Summary - Illegal telephone exchange case: CBI challenges discharge of Maran brothers
Next Story