'ഞാൻ ഉഗ്രവിഷമുള്ള മൂർഖൻ'; ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ ബംഗാളി നടൻ മിഥുൻ ചക്രബർത്തി
text_fieldsകൊൽക്കത്ത: ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ തന്‍റെ സിനിമയിലെ മാസ് ഡയലോഗുകൾ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ച് നടൻ മിഥുൻ ചക്രബർത്തി. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ശേഷം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയിലാണ് ചക്രബർത്തി ബി.ജെ.പിയിൽ ചേർന്നത്.
''ഞാൻ നിന്നെ ഇവിടെ നിന്നും ഇടിച്ചാൽ നിന്‍റെ ബോഡി സെമിത്തേരിയിലെത്തും'', എന്നെ കണ്ട് വിഷമില്ലാത്ത സർപ്പമാണെന്ന് കരുതേണ്ട, ഞാനൊരു മൂർഖനാണ്, ഒരൊറ്റ കുത്തിൽ നിങ്ങൾ പടമാകും'' തുടങ്ങിയ തന്‍റെ സൂപ്പർ ഹിറ്റ് ഡയലോഗുകൾ സദസ്സിൽ അവതരിപ്പിച്ചാണ് ചക്രബർത്തി ബി.ജെ.പി പ്രവർത്തകരുടെ കയ്യടി നേടിയത്.
70 വയസ്സുകാരനായ ചക്രബർത്തി തൃണമൂലിന്‍റെ രാജ്യസഭ എം.പിയും ബംഗാളിൽ വലിയ ജനപ്രീതിയുള്ളയാളുമാണ്. ഫെബ്രുവരി 16ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് മുംബൈയിലുള്ള ചക്രബർത്തിയുടെ വീട് സന്ദർശിച്ചിരന്നു. ഇതിന് പിന്നാലെ നടൻ ബി.ജെ.പിയിൽ ചേരുമെന്ന് പ്രചാരണമുണ്ടായിരുന്നു. ശാരദ ചിട്ടി കേസിൽ ഉൾപ്പെട്ടാണ് ചക്രബർത്തി തൃണമൂലിൽ നിന്നും രാജിവെച്ചത്. തുടർന്ന് ഇദ്ദേഹത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.