'ഞാനുമൊരു സ്ത്രീയാണ്, എനിക്കും പോരാടാൻ കഴിയും' റാലിയിൽ പ്രിയങ്കാ ഗാന്ധിക്കൊപ്പം ഏറ്റുപറഞ്ഞ് ആയിരങ്ങൾ
text_fieldsഗോരഖ്പൂർ: അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റാലിയിൽ കോൺഗ്രസിനെ സജീവമാക്കാൻ പ്രിയങ്കാഗാന്ധി. 'ഞാനുമൊരു സ്ത്രിയാണ്, എനിക്കും പോരാടാൻ കഴിയും' എന്ന് തന്നോടൊപ്പം ഏറ്റു വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ റാലിയിൽ പങ്കെടുത്ത പതിനായരിങ്ങൾ ആർത്തുവിളിച്ചു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് റാലി നടന്നത്.
അടിച്ചമർത്തപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ടവരുമായ സ്ത്രീ വോട്ടർമാരിലൂടെ അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻറെ ഭാഗ്യം പരീക്ഷിക്കാനാണ് പ്രിയങ്കാഗാന്ധിയുടെ ശ്രമം.
2024ൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും പ്രധാന മന്ത്രി നരേന്ദ്രമോദിക്കും കോൺഗ്രസ് വെല്ലുവിളി ഉയർത്തുമോ എന്നതിൻറെ സൂചന കൂടിയാണ് അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പ്.
സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിലും വിമർശനങ്ങൾ നേരിടുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. മോദി സർക്കാരിന്‍റെ തെറ്റായ കർഷക നിയമങ്ങൾക്കെതിരെ കർഷകരുടെ പ്രതിഷേധവും സംസ്ഥാനത്ത് രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് പ്രിയങ്കാ ഗാന്ധിയുടെ സ്ത്രീ പക്ഷ മുദ്രാവാക്യം.
നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീക്ൾക്ക് 40 ശതമാനം സീറ്റ് നൽകുമെന്ന കോൺഗ്രസിൻറെ പ്രഖ്യാപനം സ്ത്രീകൾ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത്. വിദ്യാർഥിനികൾക്ക് സൗജന്യമായി ഇലക്ടിക് സ്കൂട്ടർ, സ്മാർട്ട്ഫോൺ എന്നിവയും സ്ത്രീകൾക്ക് സർക്കാർ ബസ്സുകളിലെ സൗജന്യ യാത്ര, വർഷത്തിൽ മൂന്നു തവണ പാചകത്തിനുള്ള ഗ്യാസ് സിലിണ്ടറുകൾ, ലിംഗാടിസ്ഥാനത്തിലുള്ള ജോലി തുടങ്ങിയവയാണ് കോൺഗ്രസിൻറെ മറ്റ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.