എ.ബി.വി.പിക്കാരനെന്ന് കള്ളം പറഞ്ഞ് രക്ഷപ്പെട്ടുവെന്ന് ജെ.എൻ.യു വിദ്യാർഥി
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല ഹോസ്റ്റലിലുണ്ടായ ഗുണ്ടാ ആക്രമണത്തിൽ നിന്ന് എ.ബി.വി.പി പ്രവർത്തകനെന്ന ് കള്ളം പറഞ്ഞ് രക്ഷപ്പെട്ട അനുഭവം വിവരിക്കുകയാണ് സർവകലാശാലയിലെ രാജേഷ് കുമാർ ആര്യ എന്ന വിദ്യാർഥി. സ്കൂൾ ഓ ഫ് ഇൻറർനാഷണൽ സ്റ്റഡീസ് വിദ്യാർഥിയായ രാജേഷ് ആര്യ കോൺഗ്രസിെൻറ ഫാക്ട് ഫൈൻറിങ് കമ്മറ്റി മുമ്പാകെയാ ണ് അനുഭവം പങ്കുവെച്ചത്.
മുഖംമൂടിയണിഞ്ഞ 20ഓളം വരുന്ന അക്രമികൾ വടിയും ഇരുമ്പ് ദണ്ഡും ഹാമറുമായി ൈവകുന്നേ രം 6.45ഓടു കൂടിയാണ് ഹോസ്റ്റലിലെത്തിയത്. ‘‘എെൻറ മുറി ഹോസ്റ്റലിെൻറ രണ്ടാം നിലയിലായിരുന്നു. താഴേക്ക് നോക്കിയപ്പോൾ അവർ ഒാരോ മുറികളിലായി കയറി വിദ്യാർഥികളെ മർദ്ദിക്കുകയായിരുന്നു. അക്രമികളിൽ പലരും അവരുടെ മുഖം മറച്ചിരുന്നു’’ രാജേഷ് ആര്യ പറഞ്ഞു.
അക്രമികളിലൊരാൾ തന്നെ കണ്ടതിനെ തുടർന്ന് മുകളിലും ആളുകളുണ്ട് എന്ന് പറഞ്ഞ് മുകൾ നിലയിലേക്ക് കയറിവന്നു. താൻ മുറിക്കുള്ളിൽ കയറി വാതിലടച്ച് ലൈറ്റ് ഓഫ് ചെയ്തു നിന്നു. അവർ വാതിലിൽ ഉറക്കെ ഇടിച്ചു. അതിനിടെ അവർ െവൻറിലേറ്റർ ഗ്ലാസ് തകർത്തു. താൻ പേടിച്ചപോയെന്നും അവർക്കു മുമ്പിൽ കീഴടങ്ങിയെന്നും രാജേഷ് കുമാർ ആര്യ പറഞ്ഞു.
‘‘ഞാൻ കൈകൾ കെട്ടി നിന്നു. അവർ എനിക്കു ചുറ്റും നടന്നു, എന്നെ ഒരു മൂലയിലേക്ക് തള്ളി. ചിലർ എെൻറ കിടക്കയിൽ കയറി നിന്നു. അവർ എെൻറ പേരും രാഷ്ട്രീയ പശ്ചാത്തലവും ചോദിച്ചു. അവനെ തറയിൽ കിടത്തി ഇടിക്കൂ എന്ന് ചിലർ പറഞ്ഞു. ഞാനും എ.ബി.വി.പിക്കാരനാണന്ന് അവരോട് പറഞ്ഞു. അപ്പോൾ സംഘടനയിൽ ആരെയൊക്കെ അറിയാമെന്ന് അവർ എന്നോട് ചോദിച്ചു. ഞാൻ ചില പേരുകൾ പറഞ്ഞു. പക്ഷെ അതുകൊണ്ടൊന്നും അവരെ വിശ്വസിപ്പിക്കാൻ സാധിച്ചില്ല.’’ കോൺഗ്രസ് വക്താവ് സുസ്മിത ദേവ് ഉൾപ്പെടുന്ന കമ്മിറ്റിക്ക് മുമ്പാകെ രാജേഷ് കുമാർ പറഞ്ഞു.
അവർ തന്നോട് തെളിവ് ചോദിച്ചു. താൻ വായിച്ചുകൊണ്ടിരുന്ന ‘ഹിന്ദു നാഷണലിസം: എ റീഡർ’ എന്ന പുസ്തകം അവർക്ക് കാണിച്ചുകൊടുത്തു. അവർ പുസ്തകമെടുത്ത് അതിെൻറ പേര് വായിച്ച ശേഷം അവിടെ നിന്ന് പുറത്തേക്ക് പോവുകയായിരുന്നുവെന്നും രാജേഷ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.