ഞാൻ കടുവയെ പോലെ; ആർക്ക് മുന്നിലും തലകുനിക്കില്ല -മമത ബാനർജി
text_fieldsന്യൂഡൽഹി: താൻ കടുവയെ പോലെയാണെന്നും ആർക്ക് മുന്നിലും തലകുനിക്കില്ലെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തലകുനിക്കുകയാണെങ്കിൽ അത് ജനങ്ങൾക്ക് മുന്നിൽ മാത്രം. സ്ത്രീകളേയും ദലിതരേയും ചൂഷണം ചെയ്യുന്ന പാർട്ടിയാണ് ബി.ജെ.പിെയന്നും അവർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാജ വാഗ്ദാനങ്ങളാണ് നൽകുന്നതെന്നും തൃണമൂൽ കോൺഗ്രസ് കുറ്റപ്പെടുത്തി. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളൊന്നും ബി.ജെ.പി പാലിക്കാറില്ല. 10 വർഷം കൊണ്ട് കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് മമത വാഗ്ദാനം നൽകി. അവർ വാഗ്ദാനം പാലിച്ചുവെന്നും തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി.
അതേസമയം, മമതക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. പുൽവാമ ആക്രമണത്തിൽ സൈന്യത്തെ പ്രതികൂട്ടിലാക്കുന്ന നിലപാട് സ്വീകരിച്ചത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.