‘ഞാൻ മുസ്ലിം പോലുമല്ല, നേരിനൊപ്പം നിന്നില്ലെങ്കിൽ ഈ വിദ്യാഭ്യാസം െകാണ്ട് എന്ത് പ്രയോജനം’
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധം കൊടുമ്പിരി കൊള്ളുകയാണ്. ഇതിനിടെ രാജ്യത്ത് ഉരുത്തിരിഞ്ഞ അരക്ഷിതാവസ്ഥക്കെതിരെ ഒരു വിദ്യാർഥിനി െടലിവിഷൻ കാമറക്ക് മുമ്പിൽ പൊട്ടിത്തെറിച്ചു.
‘‘വിദ്യാർഥികൾക്ക് ഡൽഹി സുരക്ഷിതമായ ഇടമാണെന്നാണ് ഞങ്ങൾ കരുതിയത്. ഇത് കേന്ദ്ര സർവകലാശാലയാണ്. ഞാൻ കരുതിയത് സർവകലാശാല ഏറ്റവും സുരക്ഷിതമായ ഇടമാണെന്നും ഞങ്ങൾക്ക് ഒന്നും സംഭവിക്കില്ലെന്നുമാണ്. എല്ലാ രാത്രികളിലും ഞങ്ങൾ കരയുകയായിരുന്നു. എന്താണ് സംഭവിക്കുന്നത്.? ’’ വിദ്യാർഥിനി പറഞ്ഞു. താനും സുഹൃത്തുക്കളും ഹോസ്റ്റൽ വിടുകയാണെന്നും അവർ വ്യക്തമാക്കി. ഈ രാജ്യത്ത് തനിക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നില്ല. എവിടുന്നൊക്കെ മർദ്ദനമേൽക്കേണ്ടി വരുമെേന്നാ, എങ്ങോട്ട് പോകണമെന്നോ നാളെ തൻെറ സുഹൃത്തുക്കൾ ഇന്ത്യക്കാരായിരിക്കുമെന്നോ തനിക്ക് തനിക്കറിയില്ലെന്നും അവർ പറഞ്ഞു.
‘‘ ഞാൻ മുസ്ലിം പോലുമല്ല. ആദ്യ ദിവസം മുതൽ ഞാൻ പ്രതിഷേധത്തിൻെറ മുൻനിരയിലുണ്ട്. നേരിനൊപ്പം നിൽക്കാൻ സാധിച്ചില്ലെങ്കിൽ നമ്മുടെ വിദ്യാഭ്യാസം െകാണ്ട് എന്ത് പ്രയോജനമാണുള്ളത്.? ’’ വിദ്യാർഥിനി മാധ്യമങ്ങളോട് ചോദിച്ചു.
വിവിധ സർവകലാശാലകളിൽ പ്രത്യക്ഷ സമരവുമായി നിരവധി വിദ്യാർഥികളാണ് തെരുവിലിറങ്ങിയത്. ജാമിഅ മില്ലിയ സർവകലാശാല വിദ്യാർഥികൾക്കെതിരെ നടന്ന പൊലീസ് നരനായാട്ടിൽ നിരവധി വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധ മാർച്ചിനെ പൊലീസ് നേരിട്ടതോടെയാണ് ജാമിഅ സർവകലാശാലയിൽ പ്രതിഷേധം ശക്തമായത്. തുടർന്ന് പൊലീസ് അനുവാദം കൂടാതെ സർവകലാശാല കാമ്പസിനകത്ത് കടക്കുകയും നൂറോളം വിദ്യാർഥികളെ പിടികൂടുകയും ചെയ്യുകയായിരുന്നു. ഇവരെ പിന്നീട് പുലർച്ചെ മൂന്നരയോടെ വിട്ടയച്ചു.
സംഭവത്തെ കുറിച്ച് മറ്റൊരു വിദ്യാർഥിനി പറയുന്നതിങ്ങനെ; ‘‘ഞങ്ങൾ ലൈബ്രറിയിൽ നിൽക്കുമ്പോൾ സ്ഥിതിഗതികൾ മോശമാണെന്ന് പറഞ്ഞ് സൂപ്പർവൈസറുടെ കോൾ വന്നു. പുറത്തിറങ്ങാനാരുങ്ങുമ്പോഴാണ് ഒരു കൂട്ടം വിദ്യാർഥികൾ ലൈബ്രറിക്കകത്തേക്ക് ഓടി വന്നത്. അര മണിക്കൂറിനുള്ളിൽ ലൈബ്രറി നിറഞ്ഞു. ’’ വിദ്യാർഥിനി പറഞ്ഞു.
പുറത്ത് എന്തോ പൊട്ടുന്ന ശബ്ദമായിരുന്നു. ജനാലകൾ വിറക്കുന്നുണ്ടായിരുന്നു. ദേഹത്ത് രക്തക്കറയുമായി നിൽക്കുന്ന ആൺകുട്ടികളെ കണ്ടു. ഇതിനിടെ പൊലീസ് അകത്തേക്ക് കയറി വരുകയും അസഭ്യം പറയുകയും ചെയ്തു. എല്ലാവരും പുറത്തേക്കിറങ്ങണമെന്ന് അവർ ആവശ്യപ്പെട്ടു. ഹോസ്റ്റലിലേക്ക് പോകുന്ന വഴിയിൽ ആൺകുട്ടികൾ റോഡിൽ രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നുവെന്നും വിദ്യാർഥിനി പറഞ്ഞു.
കല്ലേറും അക്രമവും ഉയർന്നതോടെയാണ് പൊലീസ് കാമ്പസിനകത്തേക്ക് കടന്നതെന്നും എവിടെയാണ് അക്രമങ്ങൾ നടന്നതെന്ന് പരിശോധിക്കുകയായിരുന്നു തങ്ങളെന്നുമാണ് മുതിർന്ന പൊലീസ് ഓഫീസർ മാധ്യമങ്ങളോട് വിശദീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.