Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​ വിടുമെന്ന്​​...

കോൺഗ്രസ്​ വിടുമെന്ന്​​ അമരീന്ദർ സിങ്​

text_fields
bookmark_border
കോൺഗ്രസ്​ വിടുമെന്ന്​​ അമരീന്ദർ സിങ്​
cancel

ന്യൂഡൽഹി​: ബി.ജെ.പിയിൽ ചേരില്ലെന്ന്​ പഞ്ചാബ്​ മുൻ മുഖ്യമ​ന്ത്രിയും കോൺഗ്രസ്​ നേതാവുമായ അമരീന്ദർ സിങ്​. എന്നാൽ, കോൺഗ്രസ്​ വിടുമെന്ന്​ അദ്ദേഹം പറഞ്ഞു. ഇനിയും ​അപമാനം സഹിച്ച്​ പാർട്ടിയിൽ തുടരാനാവില്ലെന്ന്​ എൻ.ഡി.ടി.വിക്ക്​ നൽകിയ അഭിമുഖത്തിൽ​ അമരീന്ദർ വ്യക്​തമാക്കി. തന്നെ ഈ രീതിയിലല്ല കോൺഗ്രസ്​ പരിഗണിക്കേണ്ടിയിരുന്നതെന്നും അമരീന്ദർ സിങ്​ കൂട്ടിച്ചേർത്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുമായും ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ അജിത്​ ഡോവലുമായും അമരീന്ദർ സിങ്​ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്​ പിന്നാലെ അമരീന്ദർ ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, ഇത്തരം വാർത്തകൾ അമരീന്ദർ സിങ്​ പൂർണമായും നിഷേധിച്ചിരിക്കുകയാണ്​.

അതേസമയം, അമരീന്ദറുമായി അനുരഞ്​ജന ചർച്ചകൾ നടത്താനുള്ള ശ്രമങ്ങൾ കോൺഗ്രസ്​ തുടരുന്നതിനിടെയാണ്​ അദ്ദേഹത്തിന്‍റെ പ്രഖ്യാപനം. അംബിക സോണി, കമൽനാഥ്​ എന്നിവരാണ്​ അമരീന്ദറുമായി ചർച്ച നടത്താനുള്ള നീക്കങ്ങൾക്ക്​ തുടക്കമിട്ടത്​.

നേരത്തെ സെപ്​തംബർ 18ന്​ അമരീന്ദർ സിങ്​ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. അ​മരീന്ദറും കോൺഗ്രസ്​ പഞ്ചാബ്​ അധ്യക്ഷൻ സിധുവും തമ്മിൽ പ്രശ്​നങ്ങളുണ്ടായിരുന്നു. ഈ തർക്കത്തിൽ കോൺഗ്രസ്​ ദേശീയ നേതൃത്വം സിധുവിന്‍റെ പക്ഷത്തായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amarinder Singh
News Summary - "I'm not joining BJP but am leaving Congress-Amarinder Singh
Next Story