യാചകനല്ല, പോരാളി; കോൺഗ്രസ്-ബി.ജെ.പി ഇതര മുന്നണിയുണ്ടാക്കും - കെ.സി.ആർ
text_fieldsഹൈദരാബാദ്: കോൺഗ്രസും ബി.ജെ.പിയുമില്ലാത്ത മുന്നണി രൂപീകരിച്ച് 2019ലെ പൊതു തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. ഇന്ത്യക്ക് മാറ്റം ആവശ്യമാണ്. അതിെൻറ തുടക്കം ഹൈദരാബാദിൽ നിന്നാകെട്ട എന്നും അദ്ദേഹം പറഞ്ഞു.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയെന്ന് ചന്ദ്രശേഖര റാവു കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയാകണമെന്ന ഉദ്ദേശ്യത്തോടെയല്ല ഇതെല്ലാം െചയ്യുന്നത്. രാജ്യത്ത് മാറ്റം വരണമെന്ന് ആഗ്രഹിച്ചിട്ടാണ്. ഞാൻ പോരാളിയാണ്, യാചകനല്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നു. അതിനായി ഏറ്റവും നന്നായി പ്രവർത്തിക്കും - കെ.സി.ആർ വ്യക്തമാക്കി.
കോൺഗ്രസും ബി.ജെ.പിയും ഏറ്റവും മോശമായ പാർട്ടികളാണ്. ഇരുവരും അധികാര കേന്ദ്രീകരണത്തിനാണ് ശ്രമിക്കുന്നത്. ചെയ്യേണ്ടതൊന്നും അവർ െചയ്യുന്നില്ല. ഇവരുമായി ഒരു സഖ്യവുമില്ല. രാജ്യെത്ത ജനങ്ങളുമായാണ് തങ്ങൾ സഖ്യം ചേരുകെയന്നും കെ.സി.ആർ പറഞ്ഞു.
അതേസമയം, തെലങ്കാനയിലെ വികസനം പറഞ്ഞ് തെരെഞ്ഞടുപ്പിനെ നേരിടാൻ ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണ് കെ.സി.ആർ ബി.ജെ.പിക്കെതിരെ തിരിയുന്നതും മറ്റു പാർട്ടികെള കൂട്ടുപിടിക്കുന്നതും എന്ന് ബി.ജെ.പി പരിഹസിച്ചു. തെലങ്കാന രാഷ്ട്ര സമിതി ബി.ജെ.പിയുടെ ബി ടീമാെണന്ന് കോൺഗ്രസും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.