ഐ.എം.എയും രാംദേവും തമ്മിൽ വീണ്ടും വാക്യുദ്ധം; ഇത്തവണ 'കൊറോണിലി'നെ ചൊല്ലി
text_fieldsന്യൂഡൽഹി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐ.എം.എ) പതജ്ഞലി തലവൻ രാംദേവും തമ്മിൽ വാക് യുദ്ധം തുടരുന്നു. പതജ്ഞലിയുടെ 'കൊറോണിൽ' ടാബ്ലറ്റിനെ ചൊല്ലിയാണ് പുതിയ വിവാദം.
ഉത്തരാഖണ്ഡ് സർക്കാറിൻറെ കോവിഡ് 19 കിറ്റിൽ കൊറോണിൽ ഉൾപ്പെടുത്താനുള്ള പതജഞലിയുടെ നിർദേശത്തെ എതിർത്ത് ഐ.എം.എ രംഗത്തെത്തുകയായിരുന്നു. കൊറോണിലിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടില്ലെന്നും അതിലുപരി കേന്ദ്രസർക്കാറിന്‍റെ മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും െഎ.എം.എ പറഞ്ഞു. ബാബ രാംദേവ് അവകാശപ്പെടുന്നതുപോലെ മരുന്നോ ഗുളികയോ അല്ല ഇതെന്നും ഐ.എം.എ കൂട്ടിച്ചേർത്തു.
'അലോപ്പതി മരുന്നുകളുമായി കൊറോണിൽ ചേർക്കുന്നത് 'മിക്സോപതി' ആയിരിക്കും. ഇത് സുപ്രീംകോടതിയുടെ ഉത്തരവുകളിൽ അനുവദിച്ചിട്ടില്ല. അതിനാൽ തന്നെ കോടതിയലക്ഷ്യമാകും' -ഐ.എം.എ കൂട്ടിച്ചേർത്തു.
ടാബ്ലറ്റ്, സ്വാസരി വതി, അനു തൈല എന്നിവ അടങ്ങിയതാണ് പതിജ്ഞലിയുടെ കൊറോണിൽ കിറ്റ്. കോവിഡിനെതിരെ ആയുർവേദ പരിഹാരം എന്ന വാക്യത്തോടെയാണ് രാംദേവ് കൊറോണിൽ പുറത്തിറക്കിയത്. എന്നാൽ, കൊറോണയെ തുരത്തുമെന്ന പതജ്ഞലിയുടെ വാദം അംഗീകരിക്കണമെങ്കിൽ ശാസ്ത്രീയമായി തെളിയിക്കണമെന്നും അതുവരെ പരസ്യവാചകം ഉപയോഗിക്കരുതെന്നും ആയുഷ് മന്ത്രാലയം നിർദേശിച്ചിരുന്നു.
കൊറോണിലിനെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ ഐ.എം.എ നേരത്തേയും രംഗത്തെത്തിയിരുന്നു. അലോപതി ചികിത്സയെയും ഡോക്ടർമാരെയും അവഹേളിക്കുന്ന പരാമർശം നടത്തിയതിനെതിരെ ഐം.എം.എ രാംവദേവിനെതിരെ 1000േകാടിയുടെ നഷ്ടപരിഹാര നോട്ടീസും അയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.