Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡോക്​ടർമാർക്കെതിരായ...

ഡോക്​ടർമാർക്കെതിരായ ആക്രമണം തടയാൻ മോദി ഇടപെടണമെന്ന്​ ഐ.എം.എ

text_fields
bookmark_border
ഡോക്​ടർമാർക്കെതിരായ ആക്രമണം തടയാൻ മോദി ഇടപെടണമെന്ന്​ ഐ.എം.എ
cancel

ന്യൂഡൽഹി: ഡോക്​ടർമാർക്കെതിരായ ആക്രമണം തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന്​ ഐ.എം.എ. കോവിഡിനെ കുറിച്ച്​ വ്യാപകമായി വ്യാജവാർത്തകൾ പ്രചരിക്കുകയാണെന്നും ഐളഎം.എ വ്യക്​തമാക്കി. കോവിഡിനെതിരായ പോരാട്ടത്തിൽ മുൻനിര പ്രവർത്തകരായ ഡോക്​ടർമാർ വ്യാപകമായി ആക്രമിക്കപ്പെടുകയാണെന്നും ഐ.എം.എ വ്യക്​തമാക്കി.

കോവിഡ്​ ബാധിച്ച്​ ഏ​കദേശം 1400ഓളം ഡോക്​ടർമാർ മരിച്ചുവെന്ന ഐ.എം.എ പറഞ്ഞു. അതേസമയം, വ്യാജ വാർത്തകൾക്കെതിരെയും പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടാവണമെന്ന്​ ഏജൻസി ആവശ്യപ്പെട്ടു. ചില ആളുകൾ വാക്​സി​െൻറ വിശ്വാസ്യതയെ സംബന്ധിച്ച്​ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന്​ ഐ.എം.എ ആരോപിച്ചു.

അസമിൽ ഡോക്​ടർ ആക്രമിക്കപ്പെട്ട സംഭവം കഴിഞ്ഞ ദിവസമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതിന്​ പിന്നാലെയാണ്​ ഡോക്​ടർമാർക്കെതിരായ അ​തിക്രമങ്ങളിൽ മോദിയുടെ ഇടപെടൽ ആവശ്യപ്പെട്ട്​ ഐ.എം.എ രംഗത്തെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ima
News Summary - IMA seeks PM Modi’s intervention to stop assault on doctors
Next Story