കോവിഡിന് മരുന്ന് ‘കണ്ടെത്തി’ വ്യാജന്മാർ
text_fieldsആഗോളതലത്തിൽ 22000ത്തോളം ആളുകൾക്ക് ജീവൻ നഷ്ടമാവുകയും നാലുലക്ഷത്തിലധികം പേരെ ബാധിക്കുകയും ചെയ്ത കൊറോണക്ക് വാക്സിൻ വികസിപ്പിക്കാൻ ലോകെമമ്പാടുമുള്ള ഗവേഷകർ അഹോരാത്രം പ്രവർത്തിക്കുകയാണ്. അതിനിടയിലാണ് അമേരിക്കൻ ശാസ്ത്രജ്ഞർ വാക്സിൻ വികസിപ്പിച്ചെടുത്തതായി "ടൂറോ ടെലിവിഷൻ" എന്ന ഫേസ്ബുക്ക് ചാനലിൽ വ്യാജപ്രചരണം തുടങ്ങിയത്. COVID-19 IgM / IgG എന്ന പേരിൽ പുറത്തിറങ്ങിയിട്ടുള്ള വാക്സിൻ അടുത്ത് തന്നെ വിപണിയിലെത്തുമെന്നാണ് പ്രചരണം.
റോച്ചെ മെഡിക്കൽ കമ്പനി അടുത്ത ഞായറാഴ്ച വാക്സിൻ പുറത്തിറക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതായും ദശലക്ഷക്കണക്കിന് ഡോസുകൾ തയാറാണെന്നും ഇവർ അടിച്ചുവിട്ടു. എന്നാൽ,സൗത്ത് കൊറിയയിലെ പ്രധാന ഫാർമ കമ്പനികളിലൊന്നായ സുഗെൻടെക് കണ്ടെത്തിയ പോർട്ടബിൾ പരിശോധന കിറ്റാണ് എസ്.ജി.ടി.ഐ-ഫ്ലെക്സ് COVID-19 IgM / IgG.
വെറും 10 മിനിറ്റിനുള്ളിൽ കൊറോണ വൈറസ് ബാധ തിരിച്ചറിയാൻ കഴിവുള്ള പരിശോധനാ കിറ്റാണിത്. അതുകൊണ്ട് ഈ വാർത്ത യൂറോപ്യൻ മാധ്യമങ്ങൾ ഉൾപ്പെടെ പ്രധാന്യത്തോടെ നൽകിയിരുന്നു. കോവിഡ് വാക്സിൻ എന്ന പേരിൽ പ്രചരിച്ച ചിത്രങ്ങളിൽ സുഗെൻടെക് എന്ന കമ്പനിയുടെ പേരും തെളിഞ്ഞുകാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.