കൊല്ലപ്പെട്ട ഗുസ്തി താരത്തെ സുശീൽ കുമാർ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
text_fieldsന്യൂഡൽഹി: ഗുസ്തി താരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ സുശീൽ കുമാർ മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ റാണയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സുശീൽ കുമാറും സുഹൃത്തുക്കളും ചേർന്ന് വടി ഉപയോഗിച്ച് മർദിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മർദനമേറ്റ റാണ മരിച്ചിരുന്നു. കേസിൽ സുശീൽ കുമാറും നാല് കൂട്ടാളികളും അറസ്റ്റിലാണ്.
മേയ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 23കാരനായ സാഗര്‍ ധന്‍ഖഡ് എന്ന സാഗര്‍ റാണയെ സ്റ്റേഡിയത്തിെൻറ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റു ഗുസ്തിക്കാര്‍ക്ക് മുന്നില്‍ മോശമായി പെരുമാറിയതിന് സുശീല്‍ കുമാറും കൂട്ടാളികളും മോഡല്‍ ടൗണിലെ വീട്ടില്‍നിന്നും സാഗറിനെ പിടിച്ചുകൊണ്ടുവരികയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച മൊഴി. സുശീൽകുമാർ ഗുസ്തി സർക്യൂട്ടിൽ ഭയം സൃഷ്ടിച്ചെടുക്കാനായി ദൃശ്യങ്ങൾ പകർത്തിയതായും പൊലീസ് പറയുന്നു.
സുശീല്‍ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒളിവിൽ കഴിയുന്നതിനിടെയാണ് സുശീൽ കുമാറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടർന്ന്, നോർത്തേൺ റെയിൽവേയിൽ സീനിയർ കമേഴ്സ്യൽ മാനേജർ ആയിരുന്നു സുശീൽ കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു.
2008ലെ െബയ്ജിങ് ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കലവും 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ വെള്ളിയും സുശീല്‍ കുമാര്‍ നേടിയിട്ടുണ്ട്. സുശീൽ കുമാറിന് വധശിക്ഷ നല്‍കണമെന്ന് സാഗര്‍ റാണയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. സുശീല്‍ കുമാര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ട്. പൊലീസ് അന്വേഷണം അട്ടിമറിക്കാതിരിക്കാന്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് പിതാവ് അശോകന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.