ഡൽഹിയിലെ ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള പള്ളി പൊളിക്കുന്നതിനെതിരെ ഇമാം കോടതിയിൽ
text_fieldsന്യൂഡൽഹി: പാർലമെന്റിന് സമീപത്തെ ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള പൈതൃക പള്ളി പൊളിക്കാനുള്ള നീക്കത്തിനെതിരെ മസ്ജിദ് ഇമാം ഡൽഹി ഹൈകോടതിയെ സമീപിച്ചു. ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പള്ളി പൊളിക്കണോ എന്ന് അഭിപ്രായം തേടി ഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻ.ഡി.എം.സി) വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് പള്ളി ഇമാം അബ്ദുൽ അസീസ് കോടതിയെ സമീപിച്ചത്. ജനുവരി ഒന്നിനകം എതിർപ്പുകളും നിർദേശങ്ങളും അറിയിക്കണമെന്നാണ് വിജ്ഞാപനത്തിലുള്ളത്. ഇമാമിന്റെ ഹരജി ജസ്റ്റിസ് മനോജ് ജെയിനിന്റെ ഏക ബെഞ്ച് ജനുവരി എട്ടിന് പരിഗണിക്കും.
രാജ്യ പൈതൃകത്തിന്റെ പ്രതീകമാണ് പള്ളിയെന്ന് ഹരജിയിൽ പറയുന്നു. ഡൽഹി സർക്കാറിന്റെ 2009ലെ വിജ്ഞാപന പ്രകാരം മസ്ജിദ് ഗ്രേഡ് മൂന്ന് ഹെറിറ്റേജ് കെട്ടിടമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതാണ് ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പൊളിക്കാൻ നീക്കം നടക്കുന്നത്. നിലവിൽ 300ലധികം അഭിപ്രായങ്ങൾ ഇ-മെയിൽ വഴി ലഭിച്ചിട്ടുണ്ട്. പള്ളി പൊളിക്കുന്നതിനെതിരെയാണ് ഏറ്റവുമധികം അഭിപ്രായങ്ങൾ ലഭിച്ചിരിക്കുന്നത്. സുനേരിബാഗിന് സമീപമാണ് വായു ഭവൻ, ഉദ്യോഗ് ഭവൻ അടക്കമുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ. ഇവിടെനിന്നുള്ള വാഹനങ്ങളുടെ തിരക്ക് ചൂണ്ടിക്കാട്ടിയാണ് പൊളിക്കൽ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.