ഇമാെൻറ ഭാരം 358 ആയി കുറഞ്ഞു
text_fieldsമുംബൈ: 500 കിലോ ഭാരവുമായി നഗരത്തിലെത്തിയ ഇൗജിപ്തുകാരി ഇമാൻ അഹമദ് അബ്ദുലാതിയുടെ ഭാരം 358 കിലോ ആയി കുറഞ്ഞു.
ആദ്യം ശരീരത്തിലെ ജലാംശം നീക്കംചെയ്തതിലൂടെ 120 കിലോയും പിന്നീട് ശസ്ത്രക്രിയയിലൂടെ വയറിെൻറ വലിപ്പം കുറച്ച് 22 കിലോയുമാണ് കുറച്ചത്.
ഭാരം കുറക്കൽ ശസ്ത്രക്രിയകളിലെ ആദ്യ ഘട്ട ശസ്ത്രക്രിയ കഴിഞ്ഞ ഏഴിനാണ് നടന്നത്. വയറിെൻറ വലുപ്പം കുറച്ച ഒന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയ ചെറുതാണ്.
എന്നാൽ, അടുത്ത ഘട്ടത്തിലേക്ക് കടക്കും മുമ്പ് ഇമാെൻറ ആന്തരികാവയവങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലാക്കണം. ഇമാെൻറ ശ്വാസകോശം, കരൾ, ഹൃദയം എന്നിവ സാധാരണ നിലയിലല്ല പ്രവർത്തിക്കുന്നത്. വിവിധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ചികിത്സ.
ദ്രാവക രൂപത്തിലാണ് ഇമാന് ഇപ്പോൾ ഭക്ഷണം നൽകുന്നത്. ഒരു മാസത്തെ ചികിത്സയിൽ 30 ശതമാനത്തോളം ഇമാെൻറ ആരോഗ്യം മെച്ചപ്പെട്ടതായി സെയ്ഫി ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.