കാണാതാകുന്ന കേന്ദ്രജീവനക്കാരുടെ കുടുംബത്തിന് ഉടൻ പെൻഷൻ
text_fieldsന്യൂഡൽഹി: കാണാതാവുന്ന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ കുടുംബ പെൻഷൻ നിബന്ധനകളിൽ സർക്കാർ ഇളവ് വരുത്തി. ജമ്മു-കശ്മീരിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേയും കലാപ ബാധിത പ്രദേശങ്ങളിലും നക്സൽ ബാധിത പ്രദേശങ്ങളിലും ജോലിചെയ്യുന്ന ജീവനക്കാരുടെ ഉറ്റവർക്ക് ആശ്വാസമേകുന്നതാണ് പുതിയ തീരുമാനം.
ദേശീയ പെൻഷൻ പദ്ധതിയിൽ (എൻ.പി.എസ്) അംഗമായിട്ടുള്ള ജീവനക്കാരെ സർവിസ് കാലയളവിൽ കാണാതായാൽ പെൻഷൻ ആനുകൂല്യങ്ങൾ ഉടനെ തന്നെ പ്രസ്തുത വ്യക്തിയുടെ കുടുംബാംഗങ്ങൾക്ക് കൈമാറുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. മുൻകാലങ്ങളിൽ, കാണാതായ വ്യക്തി മരിച്ചതായി തെളിയുകയോ അല്ലെങ്കിൽ കാണാതായി ഏഴു വർഷം പൂർത്തിയാകുകയോ ചെയ്താൽ മാത്രമേ ആനുകൂല്യങ്ങൾ നൽകിയിരുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.