കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ. ആരോഗ്യമന്ത്രാലയം അഡീഷണൽ സെക്രട്ടറി ആരതി അഹൂജ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. പല പ്രദേശങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ടെസ്റ്റുകളുടെ എണം വർധിപ്പിക്കണമെന്ന് കത്തിൽ പറയുന്നു.
ലോകാരോഗ്യ സംഘടന അപകടകാരിയെന്ന് വിലയിരുത്തിയ ഒമിക്രോൺ വകഭേദമാണ് രാജ്യത്ത് പടരുന്നുന്നത്. പരിശോധനകൾ കൂട്ടുന്നതിനൊപ്പം പുതിയ ക്ലസ്റ്ററുകളും ഹോട്ട്സ്‍പോട്ടുകളും തിരിച്ചറിഞ്ഞ് രോഗബാധ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുന്നവർക്കിടയിലും രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിലും ടെസ്റ്റിങ് വർധിപ്പിക്കണം. രോഗലക്ഷണമുള്ള മുഴുവൻ പേരേയും പരിശോധനക്ക് വിധേയമാക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. കഴിഞ്ഞ ദിവസം രാജ്യത്ത് 2,38,018 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.