ക്രിമിനൽ കുറ്റാരോപിതന് ജാമ്യം നൽകുേമ്പാൾ പ്രത്യാഘാതം വിലയിരുത്തണം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിക്ക് കോടതികൾ ജാമ്യം അനുവദിക്കുേമ്പാൾ, സാക്ഷികൾക്കും ഇരകളുടെ കുടുംബങ്ങൾക്കും അതുണ്ടാക്കുന്ന പ്രത്യാഘാതം എന്തായിരിക്കുമെന്നുകൂടി ആലോചിക്കണമെന്ന് സുപ്രീംകോടതി. നിരവധി കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് കൊലക്കേസിൽ ജാമ്യം അനുവദിച്ച അലഹബാദ് ഹൈകോടതി വിധി റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേയുടെ നേതൃത്വത്തിലുള്ള ബെഞ്ചിെൻറ കഴിഞ്ഞ ദിവസത്തെ ഉത്തരവ്. ബോബ്ഡേ വെള്ളിയാഴ്ചയാണ് വിരമിച്ചത്.
കുറ്റം ചുമത്തപ്പെട്ട വ്യക്തിയുടെ സ്വാതന്ത്ര്യം പ്രധാനമാണെന്നതിൽ സംശയമില്ല. എന്നാൽ, ഇത്തരം വ്യക്തിക്ക് ജാമ്യം അനുവദിച്ചാൽ ഇരകളുടെയും സാക്ഷികളുടെയും കുടുംബത്തിെൻറ ജീവനും സ്വാതന്ത്ര്യത്തിനുമുണ്ടാകുന്ന ഭീഷണി കോടതികൾ തിരിച്ചറിയണം. അടുത്ത ഇര അവരായെന്നും വരാം.
ജാമ്യത്തിൽ വിട്ടയക്കുേമ്പാൾ കോടതികൾ എല്ലാ വശവും പരിഗണിക്കണം -ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ എന്നിവരുമുൾപ്പെട്ട ബെഞ്ച് വിലയിരുത്തി. ഈ കേസിൽ പല കാര്യങ്ങളും ഹൈകോടതി അവഗണിച്ചുവെന്നും സുപ്രീംകോടതി വ്യക്തമാക്കി. രാജ് നരായൺ സിങ്ങിനെ കൊലെപ്പടുത്തിയ കേസിൽ പ്രതിയായ അരുൺ യാദവിന് ജാമ്യം നൽകിയതിനെതിരെ സിങ്ങിെൻറ ഭാര്യ സുധയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സഹകരണ സെൽ പ്രസിഡൻറായ രാജ് നരായൺ സിങ് 2015ലാണ് അസംഗഡിൽ വെടിയേറ്റു മരിച്ചത്. വാടക കൊലയാളിയായ പ്രതി അരുൺ യാദവിനെ കൊലപാതകം ഉൾപ്പെടെ 15 ക്രിമിനൽ കേസുകളിൽ ശിക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.