ചീഫ് ജസ്റ്റിസിെൻറ ഇംപീച്ച്മെൻറ്: തീരുമാനം വൈകും
text_fieldsന്യൂഡൽഹി: പ്രതിപക്ഷം നൽകിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസിെൻറ ഇംപീച്ച്മെൻറുമായി ബന്ധപ്പെട്ട് നോട്ടീസിൽ തീരുമാനം വൈകുമെന്ന് സൂചന. ചീഫ് ജസ്റ്റിസിനെതിരായ ആരോപണങ്ങളെ സംബന്ധിച്ച് വിശദമായ പരിശോധനക്ക് ശേഷമാവും ഇക്കാര്യത്തിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തീരുമാനമെടുക്കുക.
വിദഗ്ധരുമായി ഇംപീച്ച്മെൻറ് നോട്ടീസിൽ ഉപരാഷ്ട്രപതി ചർച്ചകൾ നടത്തും. നോട്ടീസിൽ ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ശരിയാേണാ എന്നതും നിലനിൽക്കുമോ എന്ന കാര്യവും പരിശോധിക്കും. രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലുള്ള ഇംപീച്ച്മെൻറ് നോട്ടീസിനെ ഗൗരവത്തോടെയാണ് ഉപരാഷ്ട്രപതി പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
അന്വേഷണത്തിൽ ചീഫ് ജസ്റ്റിസിനെതിരായ ആരോപണങ്ങൾ തെളിയിക്കുന്നതിനായുള്ള ശക്തമായ തെളിവുകൾ ലഭിച്ചില്ലെങ്കിൽ നോട്ടീസിനെ അവഗണിക്കാനാണ് സാധ്യത. ധനമന്ത്രി അരുൺ ജെയ്റ്റ്ലി, ബി.ജെ.പിയുടെ വക്താവ് മീനാക്ഷി ലേഖി തുടങ്ങിയവർ പ്രതിപക്ഷം നൽകിയ ഇംപീച്ച്മെൻറ് നോട്ടീസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.