കുറ്റവിചാരണ: ചീഫ് ജസ്റ്റിസിെൻറ തീരുമാനം നായിഡുവിെൻറ നിലപാടറിഞ്ഞ ശേഷം
text_fieldsന്യൂഡൽഹി: പ്രതിപക്ഷത്തെ ഏഴ് പാർട്ടികൾ നൽകിയ കുറ്റവിചാരണ നോട്ടീസിൽ രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡു തീരുമാനമെടുക്കുന്നതു വരെ സുപ്രീംകോടതിയുടെ ഭരണ^ നീതിന്യായ നിർവഹണവുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുന്നോട്ടുപോകും. േനാട്ടീസ് രാജ്യസഭ ചെയർമാൻ അംഗീകരിക്കുകയാണെങ്കിൽ മാത്രമേ കർത്തവ്യനിർവഹണത്തിൽനിന്ന് മാറിനിൽക്കുന്നതിനെക്കുറിച്ച് ചീഫ് ജസ്റ്റിസ് ചിന്തിക്കുകയുള്ളൂ എന്നും സുപ്രീംകോടതി വൃത്തങ്ങൾ സൂചിപ്പിച്ചു. ബി.ജെ.പിയും സർക്കാറും ചീഫ് ജസ്റ്റിസിനെതിരായ പ്രതിപക്ഷ നീക്കത്തിനെതിരെ രംഗത്തുവന്ന സാഹചര്യത്തിൽ മുൻ ബി.ജെ.പി അഖിലേന്ത്യ പ്രസിഡൻറ് കൂടിയായ രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡു 71 എം.പിമാർ നൽകിയ കുറ്റവിചാരണ നോട്ടീസിൽ എന്തു തീരുമാനമെടുക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
ഇതിനു മുമ്പ് സുപ്രീംകോടതി സിറ്റിങ് ജഡ്ജിയായിരിക്കേ വി. രാമസ്വാമിയെ കുറ്റവിചാരണ ചെയ്യാനായി പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത് ചുണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അതേ നിലപാട് ഇതിലും തുടരുമെന്ന് വ്യക്തമാക്കിയത്. അന്നത്തെ ലോക്സഭ സ്പീക്കർ രബിറെ നോട്ടീസ് സ്വീകരിച്ചപ്പോൾ ചീഫ് ജസ്റ്റിസ് കർത്തവ്യനിർവഹണത്തിൽനിന്ന് വിട്ടുനിൽക്കാൻ ജസ്റ്റിസ് രാമസ്വാമിയോട് ആവശ്യപ്പെടുകയായിരുന്നു. അന്ന് പാർലമെൻറിൽ രാമസ്വാമിയെ പ്രതിരോധിച്ച കപിൽ സിബൽ ആണ് ഇക്കുറി ചീഫ് ജസ്റ്റിസിനെതിരായ പ്രമേയ നോട്ടീസിന് മുന്നിട്ടിറങ്ങിയത്.
ചീഫ് ജസ്റ്റിസിൽ സ്വഭാവദൂഷ്യത്തിെൻറ അഞ്ച് കുറ്റങ്ങൾ ആരോപിച്ചാണ് മാസങ്ങൾ നീണ്ട വീണ്ടുവിചാരത്തിെനാടുവിൽ പ്രതിപക്ഷ എം.പി മാർ നോട്ടീസ് നൽകിയത്. രാജ്യത്തിെൻറ ചരിത്രത്തിൽ ആദ്യമായാണ് പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസിെൻറ പദവിയിലിരിക്കേ ഒരു ന്യായാധിപനു മേൽ കുറ്റവിചാരണക്കുള്ള സ്വഭാവദൂഷ്യം ആരോപിക്കപ്പെടുന്നത്. രാജ്യസഭയിലെ കോൺഗ്രസ്, എസ്.പി, ബി.എസ്.പി, സി.പി.എം, സി.പി.െഎ, എൻ.സി.പി, മുസ്ലിം ലീഗ് എം.പിമാരാണ് നോട്ടീസിൽ ഒപ്പുവെച്ചത്. എന്നാൽ, മമതയുടെ തൃണമൂൽ കോൺഗ്രസ്, ലാലുപ്രസാദ് യാദവിെൻറ ആർ.ജെ.ഡി, ഒഡിഷയിലെ ബിജു ജനതാദൾ, ഡി.എം.കെ, എ.െഎ.എ.ഡി.എം.കെ എന്നീ പാർട്ടികളുടെ എം.പിമാർ പ്രമേയത്തിനുള്ള നോട്ടീസിൽ ഒപ്പുവെച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.