അനധികൃത മണൽ ഖനനം: ആന്ധ്ര സർക്കാറിന് 100 കോടി പിഴ
text_fieldsന്യൂഡൽഹി: സംസ്ഥാനത്തെ അനധികൃത മണൽ ഖനനം തടയുന്നതിൽ പരാജയപ്പെട്ട ആന്ധ്രപ്രദേശ് സർക്കാറിന് ദേശീയ ഹരിത ട്രൈബ്യൂണൽ 100 കോടി രൂപ പിഴ ചുമത്തി. എല്ലാ അനധികൃത മണൽ ഖനനവ ും ഉടൻ തടയണമെന്ന് ചെയർപേഴ്സൺ ജസ്റ്റിസ് ആദർശ് കുമാർ ഗോയലിെൻറ നേതൃത്വത്തി ലുള്ള ട്രൈബ്യൂണൽ ബെഞ്ച് ആന്ധ്ര ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുമുണ്ട്. പരിസ്ഥിതിക്ക് ക്ഷതമേൽപ്പിച്ചതിനുള്ള നഷ്ടപരിഹാരമായി 100 കോടി രൂപ ആന്ധ്ര സർക്കാർ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ ഒരു മാസത്തിനകം അടക്കണം.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്, പരിസ്ഥിതി-വനം മന്ത്രാലയം, ദേശീയ മൈൻ ഇൻസ്റ്റിറ്റ്യുട്ട്, ഐ.ഐ.ടി റൂർക്കി, മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ് എന്നിവയിലെ വിദഗ്ധർ ഉൾപ്പെടുന്ന സമിതി അനധികൃത ഖനനം വഴി പരിസ്ഥിതിക്കുണ്ടായ പ്രശ്നങ്ങൾ പഠിച്ച് മൂന്നുമാസത്തിനകം ട്രൈബ്യൂണലിന് റിപ്പോർട്ട് സമർപ്പിക്കണമെന്നും സംസ്ഥാനത്ത് മണൽ ഖനനത്തിന് നൽകിയ ലൈസൻസുകൾ സംബന്ധിച്ചും ഖനനം ചെയ്യപ്പെട്ട മണ്ണിെൻറ അളവിനെ കുറിച്ചും ചീഫ് സെക്രട്ടറിയും റിപ്പോർട്ട് നൽകണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചു.
വ്യാപക മണൽ ഖനനം കൃഷ്ണ, ഗോദാവരി നദികൾക്കും കൈവഴികൾക്കും കനത്ത ആഘാതമുണ്ടാക്കുന്നുവെന്ന് കാണിച്ച് ആന്ധ്രയിലെ കർഷക നേതാവ് അനുമോലു ഗാന്ധിയാണ് ദേശീയ ഹരിത ട്രൈബ്യൂണലിൽ ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.