മധ്യപ്രദേശിൽ കർഷകരുടെ വായ്പകൾ എഴുതിതള്ളാൻ കഴിയില്ലെന്ന് മന്ത്രി
text_fieldsഭോപ്പാൽ: മധ്യപ്രദേശിൽ മന്ത്സൗറിൽ പ്രതിഷേധിക്കുന്ന കർഷകരുടെയെല്ലാം വായ്പകൾ എഴുതിതള്ളാൻ കഴിയില്ലെന്ന് കാർഷിക മന്ത്രി ഗൗരി ശങ്കർ ബിസെൻ. പലിശ രഹിത വായ്പയാണ് കാർഷികാവശ്യങ്ങൾക്കായി നൽകുന്നത്. അതിനാൽ കടങ്ങൾ എഴുതിതള്ളാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
2008 ൽ മൂന്നു ശതമാനം പലിശക്കാണ് കാർഷിക വായ്പ നൽകിയിരുന്നത്. പിറ്റേ വർഷമത് ഒരു ശതമാനമാക്കുകയും പിന്നീട് കാർഷിക വായ്പകളെല്ലാം പലിശരഹിതമാക്കുകയും ചെയ്തു. അതിനാൽ കടങ്ങൾ പൂർണമായും ഒഴിവാക്കി കൊടുക്കുകയെന്നത് സ്വീകാര്യമല്ല. അത് സർക്കാരിന് വൻ ബാധ്യതയുണ്ടാക്കുമെന്നും ഗൗരി ശങ്കർ പറഞ്ഞു.
കാർഷിക മേഖലയിൽ വളർച്ചാ നിരക്ക് 20 ശതമാനം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷമായി കർഷകർക്ക് വേണ്ട സഹായം നൽകികൊണ്ട് വളർച്ചാ നിരക്ക് നിലനിർത്താനും സർക്കാറിന് കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാനത്തെ കർഷകരെ കോൺഗ്രസുകാർ തെറ്റിദ്ധരിപ്പിച്ചിരിക്കയാണ്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി കോൺഗ്രസ് അവരെ ഉപയോഗിക്കുകയാണെന്ന് കർഷകർ തിരിച്ചറിയണമെന്നും ഗൗരി ശങ്കർ വ്യക്തമാക്കി.
മന്ത്സൗറിലെ കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മന്ത്സൗറിൽ മരിച്ചവരുടെ എണ്ണം ഏഴായി. പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നിരാഹാരം ആരംഭിച്ചിരിക്കയാണ്. പ്രക്ഷോഭം സംസ്ഥാനത്തിെൻറ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.