യെദിയൂരപ്പയുടെ പ്രസ്താവനയെ ആയുധമാക്കി ഇംറാെൻറ പാർട്ടിയും
text_fieldsന്യൂഡൽഹി: പാകിസ്താനിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണം തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഗുണകരമാവുമെന്ന കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയുടെ പ്രസ്താവന ആയുധമാക്കി പാക് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ പാർട്ടിയും . ഇംറാെൻറ പാർട്ടിയായ പാകിസ്താൻ തെഹരീക് ഇ ഇൻസാഫാണ് യെദിയൂരപ്പയുടെ പ്രസ്താവനയെ ആയുധമാക്കുന്നത്.
When your domestic politicking is taking the region to a brink of war, and Pakistan being dragged in, it becomes our business. We will reiterate the PM’s stance and say #LetBetterSensePrevail. We have been victims of terrorism. The solution is with dialogue.#SayNoToWar https://t.co/dAcZLEcRKj
— PTI (@PTIofficial) February 28, 2019
തെരഞ്ഞെടുപ്പ് നേട്ടത്തിനായാണ് ഇന്ത്യയിലെ ചില രാഷ്ട്രീയ നേതാക്കൾ യുദ്ധം വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് പാകിസ്താൻ കുറ്റപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ബർക്ക ദത്തിെൻറ ട്വീറ്റ് പി.ടി.െഎ ഷെയർ ചെയ്തിട്ടുണ്ട്. യെദിയൂരപ്പയുടെ പ്രസ്താവന രാഷ്ട്രീയമായി കൂടി ആയുധമാക്കുകയാണ് പി.ടി.െഎ.
പാകിസ്താനിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുണമായിട്ടാണ് ഭവിക്കുക. യുവജനത ആക്രമണത്തിൽ സന്തുഷ്ടരാണ്. അത് വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ 22 സീറ്റുകളിലും വിജയിക്കാൻ ബി.ജെ.പിെയ സഹായിക്കുമെന്നായിരുന്നു യെദിയൂരപ്പയുടെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.