Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Imran Khan
cancel
Homechevron_rightNewschevron_rightIndiachevron_rightലൈംഗികാതിക്രമത്തിന്​...

ലൈംഗികാതിക്രമത്തിന്​ കാരണം വസ്​ത്രധാരണം; പാക്​ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പ്രസ്​താവനക്കെതിരെ പ്രതിഷേധം

text_fields
bookmark_border

ഇസ്​ലാമാബാദ്​: രാജ്യത്തെ ലൈംഗികാതിക്രമ കേസുകളും സ്​ത്രീകളുടെ വസ്​ത്രധാരണവും ബന്ധപ്പെടുത്തി സംസാരിച്ച പാകിസ്​താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രതിഷേധം. അന്തർദേശീയ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിലായിരുന്നു ഇമ്രാൻ ഖാന്‍റെ വിവാദ പ്രസ്​താവന.

'സ്​ത്രീകൾ കുറച്ചു വസ്​ത്രം മാത്രമാണ്​ ധരിച്ചിരിക്കുന്നതെങ്കിൽ, അത്​ പുരുഷൻമാരിൽ സ്വാധീനം ചെലുത്തും. അല്ലെങ്കിൽ അവർ റോബോട്ട്​ ആയിരിക്കണം. ഇതൊരു സാമാന്യ ബുദ്ധി മാത്രമാണ്​' -ഇമ്രാൻ ഖാന്‍ പറഞ്ഞു.

ഇമ്രാൻ ഖാന്‍റെ പ്രസ്​താവനക്കെതിരെ കടുത്ത പ്രതിഷേധമാണ്​ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്​. നിരവധി പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവർത്തകരും ​വിമർശനവുമായി രംഗ​​ത്തെത്തി.

ഇതിനുമുമ്പും സമാന പ്രസ്​താവന ഇമ്രാൻ ഖാൻ നടത്തിയിരുന്നു. പാകിസ്​താനിൽ ലൈംഗികാതിക്രമങ്ങൾക്ക്​ കാരണം അശ്ലീലമാണെന്നായിരുന്നു മാസങ്ങൾക്ക്​ മുമ്പ്​ ഇമ്രാൻ ഖാൻ നടത്തിയ പ്രതികരണം. 'പ്രലോഭനം ഒഴിവാക്കുകയെന്നതാണ്​ പർദയുടെ ആശയം. എന്നാൽ ഇതൊഴിവാക്കാനുള്ള ഇച്ഛാശക്തി എല്ലാവർക്കും ഇല്ല' -എന്നായിരുന്നു ​പ്രധാനമന്ത്രിയുടെ വാക്കുകൾ.

രാജ്യത്ത്​ ബലാത്സംഗവും ലൈംഗികാതിക്രമവും ഒഴിവാക്കാൻ എന്ത്​ നടപടി സ്വീകരിക്കുമെന്ന ചോദ്യത്തിനായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. അന്ന്​ പ്രധാനമന്ത്രിയുടെ പ്രസ്​താവനക്കെതിരെ നൂറുകണക്കിന്​ പേർ മാപ്പ്​ പറയണമെന്ന ആവശ്യവുമായി കത്തെഴുതിയിരുന്നു.

പാകിസ്​താനിൽ 24 മണിക്കൂറിൽ 11 ബലാത്സംഗ കേസുകൾ റിപ്പോർട്ട്​ ചെയ്യുന്നു​ണ്ടെന്നാണ്​ ഔദ്യോഗിക കണക്കുകൾ. കഴിഞ്ഞ ആറുവർഷമായി 22,000 കേസുകളാണ്​ പൊലീസിൽ റി​േപ്പാർട്ട്​ ചെയ്​തത്​. അതേസമയം ബലാത്സംഗ ​േകസുകളിൽ ശിക്ഷിക്ക​െപ്പടുന്നവരുടെ എണ്ണം 0.3 ശതമാനം മാത്രവും.

കഴിഞ്ഞവർഷം ഡിസംബറിൽ സ്​ത്രീകൾക്കും കുട്ടികൾക്കുമെതി​രായ ലൈംഗികാതിക്രമ കേസുകൾ കേൾക്കാൾ പ്രത്യേക കോടതി സ്​ഥാപിക്കുമെന്ന ആന്‍റി റേപ്പ്​ ഓർഡിനൻസ്​ 2020ന്​ പാകിസ്​താൻ പ്രസിഡന്‍റ്​ ആരിഫ്​ അൽഫി അംഗീകാരം നൽകിയിരുന്നു. ഇത്തരം കേസുകളിലെ നിയമനടപടികൾ നാലുമാസം കൊണ്ട്​ പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rapesPakistanwomenPakistan PM Imran Khan
News Summary - Imran Khan again blames women's clothing for rapes in Pakistan
Next Story