Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇംറാൻ ഖാൻ പ്യൂൺ;...

ഇംറാൻ ഖാൻ പ്യൂൺ; പാകിസ്​താൻ ഭരിക്കുന്നത്​ സൈന്യവും തീവ്രവാദികളും -സുബ്രഹ്​മണ്യൻ സ്വാമി

text_fields
bookmark_border
ഇംറാൻ ഖാൻ പ്യൂൺ; പാകിസ്​താൻ ഭരിക്കുന്നത്​ സൈന്യവും തീവ്രവാദികളും -സുബ്രഹ്​മണ്യൻ സ്വാമി
cancel

അഗർത്തല: പാകിസ്​താൻ ഭരിക്കുന്നത്​ സൈന്യവും ​െഎ.എസ്​.​െഎയും തീവ്രവാദികളും ചേർന്നാണെന്ന്​ ബി.ജെ.പി നേതാവ്​ സുബ്രഹ്​മണ്യൻ സ്വാമി. പാക്​ പ്രധാനമന്ത്രി ഇംറാൻ ഖാൻ ഇവരുടെ പ്യൂണാണെന്നും സ്വാമി ആരോപിച്ചു.

ഇംറാൻഖാനെ പ്രധാനമന്ത്രി എന്ന്​ വിളിക്കുന്നുണ്ടാകാം. പക്ഷേ, അദ്ദേഹം ഒരു പ്യുൺ മാത്രമാണ്​. അവിടെ ഭരിക്കുന്നത്​ സൈന്യവും ​െഎ.എസ്​.​െഎയും തീവ്രവാദികളും ചേർന്നാണ്​. ബലൂചികൾക്കും സിന്ധികൾക്കും പഠാൻ വിഭാഗങ്ങൾക്കും പാകിസ്​താ​​​െൻറ ഭാഗമായി നിലനിൽക്കാൻ ആഗ്രഹമില്ല. അതിനാൽ ഇൗ മൂന്നു വിഭാഗങ്ങളെയും കൂടാതെ പടിഞ്ഞാറൻ പഞ്ചാബിനെയും കൂട്ടി പാകിസ്​താനെ നാലായി ഭാഗിക്കുക മാത്രമാണ്​ ഇക്കാര്യത്തിൽ ഒരു പരിഹാരമുള്ള​െതന്നും സുബ്രഹ്​മണ്യൻ സ്വാമി പറഞ്ഞു.

യു.എന്നിൽ പാകിസ്​താനോട്​ മറുപടി പറയാൻ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്​ ഉൗർജ്ജം കളയേണ്ട ആവശ്യമില്ല എന്നാണ്​ എ​​​െൻറ അഭിപ്രായം. ആരോപണങ്ങൾക്ക്​ ഇന്ത്യ മറുപടി പറയു​േമ്പാൾ പാകിസ്​താൻ ആത്​മീയാനന്ദം അനുഭവിക്കുകയാണ്​. പാകിസ്​താനെ അവഗണിക്കുക. സൈന്യത്തെ തയാറാക്കി നിർത്തി പാകിസ്​താനെ നാലായി പിളർക്കുക - സ്വാമി പറഞ്ഞു.

പാകിസ്​താൻ പിന്തുണയോ​െട ഇന്ത്യൻ അതിർത്തി കടന്ന്​ നടക്കുന്ന തീവ്രവാദത്തിനെതിരെ യു.എന്നിൽ സുഷമ സ്വരാജ്​ ശക്​തമായി എതിർത്തിരുന്നു. അതിനു പിറകെയാണ്​ സുബ്രഹ്​മണ്യൻ സ്വാമിയുടെ പ്രസ്​താവന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:subramanian swamymalayalam newsPakistan PM Imran Khan
News Summary - Imran Khan nothing but a Peon - India news
Next Story