1990ൽ കർസേവകർക്ക് നേരെ വെടിവെക്കാൻ മുലായം സർക്കാർ ഉത്തരവിട്ടത് ഭരണഘടനയെ സംരക്ഷിക്കാൻ -സ്വാമി പ്രസാദ് മൗര്യ
text_fieldsകസ്ഗഞ്ച്: 1990ൽ അയോധ്യയിൽ കർസേവകർക്ക് നേരെ മുലായം സിങ് സർക്കാർ വെടിവെക്കാൻ ഉത്തരവ് പുറപ്പെടുവിച്ചതിനെ കുറിച്ച് പ്രതികരിച്ച് സമാജ് വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ. വെടിവെക്കാൻ ഉത്തരവിട്ടത് ഭരണഘടനയെ സംരക്ഷിക്കുന്നതിനാണെേന്ന് സ്വാമി പ്രസാദ് മൗര ചൂണ്ടിക്കാട്ടി. ബുദ്ധിസ്റ്റ് കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ മൗര്യ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.
അരാജകത്വ ഘടകങ്ങൾ വലിയ തോതിൽ നാശം വിതക്കാൻ ശ്രമിച്ചപ്പോൾ ഭരണഘടനയും സമാധാനവും ക്രമസമാധാനനിലയും സംരക്ഷിക്കുന്നതിനായി അന്നത്തെ സർക്കാറിന് വെടിവെക്കാൻ ഉത്തരവിടേണ്ടി വന്നു. ഭരണഘടനയെ സംരക്ഷിക്കുക എന്നത് സർക്കാറിന്‍റെ ഉത്തരവാദിത്തമാണ് - സ്വാമി പ്രസാദ് മൗര്യ ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി വിധിയെ മുഴുവൻ പ്രതിപക്ഷ പാർട്ടികളും സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ, രാമക്ഷേത്രം നിർമിക്കുന്നതിൽ ആർക്കും എതിർപ്പില്ലെന്നല്ല. അതിന്‍റെ ക്രെഡിറ്റ് തട്ടിയെടുക്കാൻ ബി.ജെ.പി ശ്രമിക്കുകയാണ്. ബി.ജെ.പിക്ക് കഴിവുണ്ടായിരുന്നെങ്കിൽ എന്തു കൊണ്ട് അടൽ ബിഹാരി വാജ്പേയ് മൂന്നു തവണ രാജ്യം ഭരിച്ചപ്പോൾ ക്ഷേത്രം പണിതില്ലെന്നും മൗര്യ ചോദിച്ചു.
ഇത് ബി.ജെ.പി സംഘടിപ്പിക്കുന്ന പരിപാടിയാണ് അല്ലാതെ രാമക്ഷേത്രത്തിന്‍റേതല്ല. ബി.ജെ.പി നടത്തുന്ന ഒരു പരിപാടിക്കും താൻ പോകില്ല. -സ്വാമി പ്രസാദ് മൗര്യ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.