രാജ്യത്ത് പ്രതിദിന കോവിഡ് കണക്കിൽ വൻ വർധന; 83,883 പുതിയ രോഗികൾ, മരണം 1043
text_fieldsന്യൂഡൽഹി: രാജ്യത്ത് പ്രതിദിനം കോവിഡ് 19 ബാധിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. 24 മണിക്കൂറിനിടെ 83,883 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 38 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള അമേരിക്കയെയും ബ്രസീലിനെയും മറകടികടന്നാണ് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ വൻ വർധന. 24 മണിക്കൂറിനിടെ 11,72,179 സാമ്പിളുകൾ രാജ്യത്ത് പരിശോധിച്ചു. ഇതുവരെ രാജ്യത്ത് 4.55 കോടി സാമ്പിളുകൾ പരിശോധിച്ചു.
24 മണിക്കൂറിനിടെ 1043 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 67,376 ആയി ഉയർന്നു. 29 ലക്ഷം പേരാണ് ഇതുവരെ കോവിഡിൽനിന്ന് മുക്തി നേടിയത്. രാജ്യത്തെ രോഗമുക്തി നിരക്ക് 77 ശതമാനമായി.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. കൂടാതെ ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുന്നുണ്ട്. മഹാരാഷ്ട്രയിൽ 17,433 പേർക്കും ആന്ധ്രാപ്രദേശിൽ 10,392 പേർക്കും പുതുതായി കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ഇതുവരെ 8,25,739 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 25,195 മരണവും റിപ്പോർട്ട് ചെയ്തു. ആന്ധ്രയിൽ ഇതുവരെ 4,55,531പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.