യു.പിയിൽ മതംമാറ്റ നിരോധന നിയമപ്രകാരം ആദ്യ ശിക്ഷാവിധി; യുവാവിന് അഞ്ചു വർഷം തടവ്
text_fieldsഉത്തർപ്രദേശിൽ മതംമാറ്റ നിരോധന നിയമപ്രകാരമുള്ള കേസിൽ ആദ്യ ശിക്ഷാവിധി. അംരോഹ കോടതി മരപ്പണിക്കാരനായ യുവാവിനെ അഞ്ചു വർഷം തടവിനാണ് ശിക്ഷിച്ചത്.
അഫ്സൽ എന്ന യുവാവിനെയാണ് (26) അംരോഹ അഡീഷനൽ ജില്ല ജഡ്ജ് കപില രാഘവ് ശിക്ഷിച്ചത്. 40,000 രൂപ പിഴയും വിധിച്ചു. 2021 ഡിസംബറിൽ സംസ്ഥാനത്ത് പാസാക്കിയ മതംമാറ്റ നിരോധന നിയമപ്രകാരമുള്ള ആദ്യ ശിക്ഷാവിധിയാണ് അംരോഹ കോടതിയുടേതെന്ന് എ.ഡി.ജി.പി അശുതോഷ് പാണ്ഡെ പറഞ്ഞു.
ഇതര സമുദായത്തിൽപെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് അഫ്സലിനെതിരെ യു.പി പൊലീസ് മതംമാറ്റ നിരോധന നിയമപ്രകാരം കേസെടുത്തത്. 2021 ഏപ്രിൽ നാലിന് ഡൽഹിയിൽനിന്ന് അഫ്സലിനെ കേസിൽ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പിതാവിന്‍റെ നഴ്സറിയിൽ പതിവായി അഫ്സൽ വന്നിരുന്നു.
ഇവിടുന്നാണ് പെൺകുട്ടിയുമായി പരിചയത്തിലാകുന്നത്. ജോലിക്ക് പോയ പെൺകുട്ടി മടങ്ങിവന്നില്ലെന്ന് കാണിച്ചാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കുറ്റം ചുമത്തിയാണ് അഫ്സലിനെതിരെ പൊലീസ് മതംമാറ്റ നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.