ഡൽഹി ലഫ്റ്റനന്‍റ് ഗവർണർക്കെതിരായ ട്വീറ്റുകൾ പിൻവലിക്കാൻ ആപിന് ഹൈകോടതിയുടെ നിർദേശം
text_fieldsന്യൂഡൽഹി: ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വി.കെ സക്സേനയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ട്വീറ്റുകൾ പിൻവലിക്കാൻ എ.എ.പിക്ക് നിർദേശം നൽകി ഹൈകോടതി. ഗവർണർക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കരുതെന്നും ഇടക്കാല ഉത്തരവിൽ ഹൈകോടതി എ.എ.പി എം.എൽ.എമാർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.
തനിക്കും കുടുംബത്തിനുമെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് എ.എ.പി നേതാക്കളെ തടയണമെന്ന് സക്‌സേന ഡൽഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തനിക്കെതിരായ ട്വീറ്റുകളും വിഡിയോകളും അപകീർത്തിപ്പെടുത്തുന്നതും കെട്ടിച്ചമച്ചതുമാണെന്നും അദ്ദേഹം ആരോപിച്ചു.
കെ.വി.ഐ.സി ചെയർമാനായിരിക്കെ സക്സേന അഴിമതി നടത്തിയെന്ന് എ.എ.പി ആരോപിച്ചിരുന്നു. നോട്ടു നിരോധന സമയത്ത് 1,400കോടിയോളം നിരോധിത കറൻസികൾ അദ്ദേഹം മാറ്റിയെടുത്തുവെന്നും എ.എ.പി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.