നാലു വർഷത്തിനിടെ റെയിൽവേയിൽ ഇല്ലാതായത് 92,000 തസ്തികകൾ
text_fieldsന്യൂഡൽഹി: നാലു വർഷത്തിനിടെ ഇന്ത്യൻ റെയിൽവേയിൽ ഇല്ലാതായത് 92,090 തസ്തികകൾ. നടപ്പു സാമ്പത്തിക വർഷം 15,423 തസ്തികകളാണ് ഇല്ലാതാവുന്നത്. ഇതിൽ 9,972 തസ്തികകൾ നിലവിൽ എടുത്തുകളഞ്ഞതായും ലോക്സഭയിൽ അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മറുപടി നൽകി.
2018-19 വർഷം 23,366 തസ്തികകൾ റെയിൽവേ ഇല്ലാതാക്കി. വടക്ക് കിഴക്കൻ മേഖലയിലാണ് ഏറ്റവും അധികം തസ്തികകൾ (3,296) എടുത്തുകളഞ്ഞത്. 2019-20 വർഷം 31,275, 2020-21 വർഷം 27,477 എന്നിങ്ങനെയാണ് ഇല്ലാതായ തസ്തികകൾ. ഡിവിഷൻ അടിസ്ഥാനത്തിൽ തിരുവനന്തപുരം 107ഉം പാലക്കാട് 75ഉം തസ്തികകളാണ് നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.