ഗുജറാത്തിൽ വിവാഹ ദിവസം കുതിരപ്പുറത്ത് കയറിയതിന് ദലിത് വരനെ കരണത്തടിച്ചു
text_fields
ഗാന്ധിനഗർ: ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിൽ വിവാഹ ഘോഷയാത്രയുടെ ഭാഗമായി കുതിരപ്പുറത്ത് കയറിയ ദലിത് വരനെ കരണത്തടിച്ചു. തന്റെ സമുദായത്തിൽപ്പെട്ടവർക്ക് മാത്രമേ കുതിര സവാരി ചെയ്യാൻ കഴിയൂ എന്ന് പറഞ്ഞാണ് പ്രതി വരനെ ആക്രമിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ചദസന ഗ്രാമത്തിൽ വിവാഹ ഘോഷയാത്രയുടെ ഭാഗമായി കുതിരപ്പുറത്ത് പോകുകയായിരുന്ന ദലിത് വരൻ വികാസ് ചാവ്ദയാണ് അക്രമത്തിനിരയായത്.
കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ ജാതി അധിക്ഷേപം നടത്തിയതായി മാൻസ പോലീസ് പറഞ്ഞു. ഘോഷയാത്രയിൽ വരൻ വധുവിന്റെ വീട്ടിലേക്ക് പോകുമ്പോൾ മോട്ടോർ സൈക്കിളിൽ എത്തിയ പ്രതികളിൽ ഒരാൾ തടഞ്ഞുനിർത്തി കുതിരപ്പുറത്ത് നിന്ന് വലിച്ചിറക്കി തല്ലിയതായി വരന്റെ ബന്ധുവായ സഞ്ജയ് നൽകിയ പരാതിയിൽ പറയുന്നു.
മൂന്ന് പേർ കൂടി അയാളോടൊപ്പം ചേർന്നു, നാലുപേരും വരനെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സൈലേഷ് താക്കൂർ, ജയേഷ് താക്കൂർ, സമീർ താക്കൂർ, അശ്വിൻ താക്കൂർ എന്നീ നാല് പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഐ.പി.സി 341, 323, 504,114, 506 വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.