ഫേസ്ബുക് പോസ്റ്റിന്‍റെ പേരിൽ കൊലപാതകം: പുരോഹിതൻ അറസ്റ്റിൽ
text_fieldsഅഹമ്മദാബാദ്: മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ആക്ഷേപകരമായ ഫേസ്ബുക് പോസ്റ്റ് ഷെയർ ചെയ്തതിന്‍റെ പേരിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പുരോഹിതനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ധമുക്കയിൽ കിഷന്‍ ബോലിയ എന്ന 27 കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആയുധം നൽകിയെന്നാരോപിച്ച് മൗലവി ഖമര്‍ ഗനി ഉസ്മാനിയാണ് അറസ്റ്റിലായത്.
ജനുവരി ആറിനാണ് മുസ്‌ലിം സമുദായത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് കിഷന്‍ ഷെയര്‍ ചെയ്തത്. പരാതിയെ തുടര്‍ന്ന് ഇയാളെ ധന്‍ധുക്ക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം നേടി പുറത്തിറങ്ങിയ ഇയാളെ ജനുവരി 25 ന് മോട്ടോർ സൈക്കിളിലെത്തിയ സംഘം വെടിവെച്ചുകൊല്ലുകയായിരുന്നു.
സംഭവത്തിൽ പ്രതികളായ ഷബിയാര്‍ എന്ന സബാ ചൊപ്ഡ(24), ഇംതിയാസ് എന്ന ഇംതു പത്താന്‍(27), മൗലാന മുഹമ്മദ് സവര്‍വാ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് ആയുധം നല്‍കിയതിനാണ് ഉസ്മാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഉസ്മാനിയുമായി ഇന്‍സ്റ്റഗ്രാമിലൂടെ ബന്ധപ്പെട്ടിരുന്നു എന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായ ഉസ്മാനി, മതത്തെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ യുവാക്കളെ പ്രേരിപ്പിക്കുകയും ഇതിനായി സംഘടന രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ടെന്ന് എ.ടി.എസ് പൊലീസ് സൂപ്രണ്ട് ഇംതിയാസ് ഷെയ്ഖ് ആരോപിച്ചു. ഡൽഹിയിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.