ഗുരുഗ്രാമിൽ റൊട്ടി മാവിൽ തുപ്പിയ ശേഷം പാചകം; ഉടമയും പാചകക്കാരനും അറസ്റ്റിൽ
text_fieldsഗുരുഗ്രാം: ഹോട്ടലിൽ റൊട്ടിമാവിൽ തുപ്പിയ ശേഷം പാചകം ചെയ്ത സംഭവത്തിൽ ഉടമയും പാചകക്കാരനും അറസ്റ്റിൽ. ഗുരുഗ്രാമിലെ സെക്ടർ 12ലാണ് സംഭവം.
റൊട്ടിമാവ് പരത്തിയശേഷം തുപ്പുകയും പിന്നീട് തന്തൂരി അടുപ്പിലേക്ക് വെക്കുകയും ചെയ്യുന്ന വിഡിയോ വൻതോതിൽ പ്രചരിച്ചതോടെയാണ് അറസ്റ്റ്. ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്ത ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
അൽസിഫ ഹോട്ടലിന് പുറത്ത് കാറിലിരുന്ന കുടുംബമാണ് വിഡിയോ പകർത്തിയത്. പിന്നീട് വിഡിയോ വാട്സ്ആപിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
രണ്ടുപേർ ചപ്പാത്തി മാവ് പരത്തുന്നത് വിഡിയോയിൽ കാണാം. തന്തൂരി അടുപ്പിലേക്ക് വെക്കുന്നതിന് മുമ്പ് തുപ്പുന്നതും വിഡിയോയിലുണ്ട്. ഹോട്ടൽ ഉടമയും പാചകക്കാരനുമാണ് വിഡിയോയിലുള്ളത്. ഹോട്ടൽ ഉടമയായ ന്യൂഡൽഹി സീമാപുരി സ്വദേശി മുഹമ്മദ് ഇബ്രാഹിമും ഉത്തർപ്രദേശ് ഭാഗ്പത് സ്വദേശി ഉസ്മാൻ മാലിക്കുമാണ് അറസ്റ്റിലായത്.
കോവിഡ് പടരുന്ന സാഹചര്യത്തിൽ ഇത്തരം പ്രവൃത്തികൾ അപകടകരമാണെന്ന് അധികൃതരിലൊരാളായ ഭാരത് സിങ് പറഞ്ഞു. ഇരുവരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതായി സബ് ഇൻസ്പെക്ടർ ക്രിഷൻ കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.