തൽസമയം സുപ്രീംകോടതി... ചരിത്രത്തിൽ ആദ്യം; നടപടികൾ തൽസമയം കണ്ടത് ഏഴു ലക്ഷം പേർ
text_fieldsന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി വാദം കേൾക്കൽ തൽസമയം സംപ്രേഷണം ചെയ്ത് സുപ്രീംകോടതി. സാമ്പത്തിക സംവരണം ചോദ്യം ചെയ്തുള്ള ഹരജികൾ ഉൾപ്പെടെ മൂന്ന് ഭരണഘടന ബെഞ്ചുകളിലെ നടപടികളാണ് ചൊവ്വാഴ്ച യൂടൂബ് വഴി തൽസമയം ലഭ്യമാക്കിയത്.
നോട്ട് നിരോധനം ചോദ്യം ചെയ്തുള്ള ഹരജികൾ ഉൾപ്പെടെ നാല് ഭരണഘടന ബെഞ്ചുകളിലെ നടപടികള്‍ ബുധനാഴ്ച തൽസമയം പൊതുജനങ്ങൾക്ക് കാണാം. മുഴുവൻ കോടതി നടപടികളും വൈകാതെ തൽസമയം സംപ്രേഷണം ചെയ്യും. ഇതിനായി സുപ്രീംകോടതിയുടെ തന്നെ സ്വന്തമായ ഓൺലൈൻ പ്ലാറ്റ്ഫോം ഉടൻ പ്രവർത്തനസജ്ജമാവും. മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് അടക്കമുള്ളവർ നൽകിയ ഹരജിയിൽ, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാൻവിൽകർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് ജുഡീഷ്യറിയുടെ പ്രവർത്തനങ്ങൾ സുതാര്യമാവണമെന്ന് ചൂണ്ടിക്കാട്ടി 2018ലാണ് തത്സമയ സംപ്രേഷണത്തിന് ഉത്തരവിട്ടത്. പൗരത്വ നിയമ ഭേദഗതി, കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞത് തുടങ്ങിയ പ്രധാന കേസുകളും ഭരണഘടന ബെഞ്ചിന്‍റെ പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.