കാൺപുരിൽ 17 കുട്ടികൾ അടക്കം 89 പേർക്ക് സിക ൈവറസ് രോഗം
text_fieldsലക്നോ: യു.പിയിലെ കാൺപുരിൽ 89 പേർക്ക് കൊതുക് പരത്തുന്ന സിക വൈറസ് ബാധ സ്ഥിരീകരിച്ചു. 17 കുട്ടികളും ഗർഭിണിയും ഇതിൽ ഉൾപ്പെടുന്നു. അപൂർവമായ നാഡീപ്രശ്നങ്ങൾ അടക്കമുള്ള ഗുരുതര ലക്ഷണങ്ങളാണ് ഇവർക്കുള്ളത്. എന്നാൽ 80 ശതമാനം പേർക്കും പ്രകടമായ ലക്ഷണങ്ങൾ ഒന്നുമില്ല. കുറച്ചുപേർക്ക് പനിയും ശരീരവേദനയുമുണ്ട്.
ഒക്ടോബർ 23ന് വ്യവസായ നഗരമായ കാൺപുരിൽനിന്ന് 90 കിലോമീറ്റർ അകലെയുള്ള കന്നൗജിൽ ആണ് സിക ബാധ ആദ്യമായി കണ്ടെത്തിയത്. പ്രദേശത്ത് കൂട്ട പരിശോധന സംഘടിപ്പിച്ചതായി കാൺപുർ ഭരണകൂടം അറിയിച്ചു. രോഗം പടരുന്നത് തടയാൻ ആരോഗ്യവകുപ്പ് പ്രതിരോധസംഘങ്ങൾ രൂപവത്കരിച്ചതായി കാൺപുർ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. നേപാൾ സിങ് പറഞ്ഞു.
രണ്ടു മാസം മുമ്പ് ഡെങ്കിയും വൈറൽ പനിയും ബാധിച്ച് ഫിറോസാബാദിൽ കുട്ടികൾ അടക്കം നിരവധി പേർ മരിച്ചിരുന്നു. ചികുൻഗുനിയയും ഡെങ്കിയും പരത്തുന്ന ഈഡിസ് ഈപ്തി കൊതുകുതന്നെയാണ് സികയും പരത്തുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.