വി.എച്ച്.പിയുടെ എതിർപ്പ്: കർണാടകയിൽ മസ്ജിദ് ജീവനക്കാർക്കുള്ള കോവിഡ് ദുരിതാശ്വാസ തുക സർക്കാർ തടഞ്ഞു
text_fieldsബംഗളൂരു: കർണാടകയിൽ വി.എച്ച്.പിയുടെ എതിർപ്പിനെ തുടർന്ന് മസ്ജിദ് ജീവനക്കാർക്ക് കോവിഡ് ദുരിതാശ്വാസതുക വിതരണം ചെയ്യുന്നത് സർക്കാർ തടഞ്ഞു. മുസ്റെ വകുപ്പിന് കീഴിൽ സി കാറ്റഗറിയിലെ ക്ഷേത്ര ജീവനക്കാർക്കും മസ്ജിദുകളിലെ ഇമാമുമാർക്കും ബാങ്ക് വിളിക്കുന്നവർക്കും 3,000 രൂപ വീതം സഹായധനം നൽകാനുള്ള തീരുമാനമാണ് പിൻവലിച്ചത്.
ഹിന്ദുമതവുമായി ബന്ധപ്പെട്ട ക്ഷേത്രപ്രവർത്തനങ്ങൾക്കായുള്ള മുസ്റെ വകുപ്പിെൻറ ധനം മറ്റു മതസ്ഥർക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് വി.എച്ച്.പി ദക്ഷിണ കന്നട ജില്ലാ ഭാരവാഹികൾ വകുപ്പ് മന്ത്രി കോട്ട ശ്രീനിവാസ പൂജാരിക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് നടപടി. മറ്റു മതസ്ഥർക്കുള്ള ധനസഹായം തൽക്കാലം തടഞ്ഞതായും ഉത്തരവ് പുനഃപരിശോധിക്കുമെന്നും മന്ത്രി കോട്ട ശ്രീനിവാസ പൂജാരി പറഞ്ഞു. വിവിധ ഹിന്ദു സംഘടനകളുടെ പരാതി ലഭിച്ചിട്ടുണ്ട്. മുസ്റെ വകുപ്പിന് കീഴിൽ മറ്റു മതസ്ഥർക്ക് സഹായം നൽകുന്നത് അടിയന്തരമായി നിർത്തിവെക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചതായും മന്ത്രി വ്യക്തമാക്കി. വി.എച്ച്.പി ഭാരവാഹികൾ നിവേദനം സമർപ്പിച്ച് മണിക്കൂറുകൾക്കകമായിരുന്നു വകുപ്പു മന്ത്രിയുടെ നടപടി. കഴിഞ്ഞദിവസം വൈകീേട്ടാടെ മുസ്റെ കമ്മീഷണറുടെ ഒൗദ്യോഗിക ഉത്തരവും ഇതുസംബന്ധിച്ച് പുറത്തിറങ്ങി.
ഹിന്ദു ക്ഷേത്രങ്ങളിൽനിന്ന് ലഭിക്കുന്ന വരുമാനം ഹിന്ദുക്കളുടെ സേവനത്തിനായി വിനിയോഗിക്കണമെന്നും ഇമാമുമാർക്ക് സഹായം നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പള്ളികളും മദ്റസകളും കർണാടക വഖഫ് ബോർഡിന് കീഴിൽ കൊണ്ടുവന്ന് ദുരിതാശ്വാസം പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും വി.എച്ച്.പി ഭാരവാഹികൾ പറഞ്ഞു.
കർണാടകയിൽ 27,000 ക്ഷേത്രങ്ങൾക്കായി 133 കോടി രൂപയാണ് മുസ്റെ വകുപ്പിന് കീഴിൽ സാമ്പത്തിക സഹായമായി നൽകുന്നത്. ഇതിന് പുറമെ, ഹൈന്ദവ ആരാധനാലയങ്ങളല്ലാത്ത 764 ആരാധനാലയങ്ങൾക്കും സഹായം നൽകിവരുന്നുണ്ട്. ഇതും നിർത്തിവെക്കാനാണ് മുസ്റെ വകുപ്പിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.