20ഗ്രാമിന്‍റെ സ്വർണമാസ്ക്, കൈകളിൽ സാനിറ്റൈസറും മാസ്കും; കൊൽക്കത്തയിൽ ദുർഗ പ്രതിമ നാടിന് സമർപ്പിച്ചു
text_fieldsകൊൽക്കത്ത: 20 ഗ്രാമിന്‍റെ സ്വർണ മാസ്കും കൈകളിൽ സാനിറ്റൈസറും മാസ്കും തെർമൽ ഗണ്ണും പിടിച്ച ദുർഗ വിഗ്രഹം നാടിന് സമർപ്പിച്ചു. കൊൽക്കത്തയിലെ ബാഗുയതി പ്രദേശത്ത് പൂജ പന്തലിലാണ് വിഗ്രഹം ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച വിഗ്രഹം നാടിന് സമർപ്പിച്ചു.
സാധാരണയുള്ള ദുർഗ വിഗ്രഹത്തിൽനിന്ന് വ്യത്യസ്തമായി തെർമൽ ഗൺ, സാനിറ്റൈസർ, സിറിഞ്ച്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ വിഗ്രഹത്തിന്‍റെ കൈകളിൽ കാണാം. കൂടാതെ മുഖത്ത് 20ഗ്രാമിന്‍റെ മാസ്കും ധരിപ്പിച്ചിട്ടുണ്ട്.
ആഗോള മഹാമാരി പ്രതിസന്ധിയിൽ സുരക്ഷിതമായിരിക്കേണ്ടതിന്‍റെ പ്രധാന്യം വിവരിക്കുന്നതിനാണ് പൂജ സംഘാടകരുടെ വ്യത്യസ്തമായ പരിശ്രമം.
സ്വർണമാസ്ക് ഉയർന്ന നിലവാരമുള്ള ഒന്നു മാത്രമായി പരിഗണിക്കരുതെന്നായിരുന്നു തൃണമൂൽ എം.എൽ.എയും ബംഗാളി ഗായികയുമായ അതിഥി മുൻഷിയുടെ പ്രതികരണം.
20 ഗ്രാം സ്വർണ മാസ്ക് പ്രതിഷ്ഠിക്കുകയല്ല, മറിച്ച് മാസ്ക് ധരിക്കേണ്ടതിന്‍റെയും ശുചിയായിരിക്കേണ്ടതിന്‍റെയും പ്രധാന്യം ഇതുവഴി ഓർമിപ്പിക്കുകയാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.