കുംഭമേളയിൽ ആർ.എസ്.എസുകാരെ സ്പെഷൽ പൊലീസ് ഓഫീസർമാരാക്കി ഉത്തരാഖണ്ഡ് പൊലീസ്
text_fieldsഹരിദ്വാർ: കുംഭമേളക്കെത്തുന്ന തീർഥാടകർക്ക് സഹായവുമായി ആർ.എസ്.എസ് വർഷങ്ങളായി സജീവമാണെങ്കിലും ഇത്തവണ സർക്കാർ വക അവർക്ക് ലഭിച്ചത് ഔദ്യോഗിക പദവി. 1553 ആർ.എസ്.എസ് സന്നദ്ധ പ്രവർത്തകർക്കാണ് ഉത്തരാഖണ്ഡ് പൊലീസ് സ്പെഷൽ പൊലീസ് ഓഫീസർ പദവി നൽകിയത്. തിരിച്ചറിയൽ കാർഡും തൊപ്പിയും ജാക്കറ്റും നൽകിയിട്ടുണ്ട്. 1,053 പേരാണ് സജീവമായി പ്രവർത്തന രംഗത്തുള്ളത്. ബാക്കിയുള്ളവർ ആവശ്യം വന്നാൽ, സേവനത്തിന് പ്രയോജനപ്പെടുത്താവുന്നവരും.
ആർ.എസ്.എസുകാരെ മാത്രമല്ല കോൺഗ്രസ് സേവാദൾ പ്രവർത്തകരെയും ഇത്തവണ സ്പെഷൽ പൊലീസ് ഓഫീസർമാരായി നിയമിച്ചിട്ടുണ്ടെന്ന് കുംഭമേള ഡെപ്യൂട്ടി എസ്.പി ബീരേന്ദ്ര പ്രസാദ് പറഞ്ഞു.
കുംഭമേള ഐ.ജി സഞ്ജയ് കന്യാലാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് ആർ.എസ്.എസ് ഉത്തരാഖണ്ഡ് പ്രാന്ത ശാരീരിക് പ്രമുഖ് സുനിൽ വ്യക്തമാക്കി.
ഹരിദ്വാർ പട്ടണം, ഘട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ, ക്രോസിങ് പോയിന്‍റുകൾ, ജില്ലാ അതിർത്തികൾ, യു.പി അതിർത്തി എന്നിവിടങ്ങളിലാണ് ഇവർക്ക് ഉത്തരവാദിത്വം. ഓരോ കേന്ദ്രത്തിലും ആറ് ആർ.എസ്.എസുകാർക്ക് വീതം ജോലി നൽകിയിട്ടുണ്ട്.
ഏപ്രിൽ 30നാണ് കുംഭമേള സമാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.