പെൺകുട്ടിയുമായി സൗഹൃദം; മധ്യപ്രദേശിൽ ദലിത് യുവാക്കളുടെ തലമൊട്ടയടിച്ചു
text_fieldsഭോപാൽ: പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്‍റെ പേരിൽ 20കാരനായ യുവാവിേന്റയും സുഹൃത്തിേന്റയും തല മൊട്ടയടിച്ചു. മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ പിതാവിനേയും മൂന്ന് സുഹൃത്തുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു.
എസ്.സി, എസ്.ടി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്ന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രാജ്കുമാർ ദേഹരിയ എന്നയാളാണ് പൊലീസിൽ പരാതി നൽകിയത്. രാജ്കുമാറിന് ഫോൺ ചെയ്യുന്നതിൽ പെൺകുട്ടിയെ പിതാവ് വിലക്കിയിരുന്നു. തുടർന്ന് പെൺകുട്ടിക്ക് ഇയാൾ മൊബൈൽ വാങ്ങി നൽകിയിരുന്നു.
ഇത് പെൺകുട്ടിയുടെ പിതാവ് അറിഞ്ഞതിനെ തുടർന്ന് രാജ്കുമാറിന്റെ വീട്ടിലെത്തുകയും ഇയാളെ മർദിക്കുകയും ചെയ്തു. തുടർന്ന് രാജ്കുമാറിന്റെയും സുഹൃത്തിേന്റയും തല പാതിമൊട്ടയടിച്ച് കഴുത്തിൽ ചെരിപ്പ്മാല. ഇക്കാര്യം െപാലീസിൽ അറിയിച്ചാൽ വീണ്ടും മർദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും രാജ്കുമാറിന്റെ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.