സുഹൃത്തിന്റെ നായയെ രക്ഷിക്കാൻ ഡാമിലിറങ്ങിയ യുവാവിന് ദാരുണാന്ത്യം
text_fieldsഭോപ്പാൽ: സുഹൃത്തിന്റെ നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ എൻജിനിയറിങ് ബിരുദധാരി ഡാമിൽ മുങ്ങി മരിച്ചു. ഭോപ്പാൽ എൻ.ഐ.ടിയിൽ നിന്നും എൻജിനിയറിങ് ബിരുദം പൂർത്തിയാക്കിയ സരൾ നിഗം ആണ് മരിച്ചത്. പഠനത്തിന് ശേഷം മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നതിനിടെയാണ് സരളിന്റെ ദാരുണാന്ത്യം.
സുഹൃത്തിന്റെ നായ ഡാമിൽ വീണത് കണ്ട് രക്ഷിക്കാനായി സരൾ ചാടുങ്ങുകയായിരുന്നു. നായക്ക് നീന്തിക്കയറാൻ സാധിച്ചുവെങ്കിലും സരൾ മുങ്ങി മരിക്കുകയായിരുന്നു. കെർവ ഡാം പരിസരത്ത് ജംഗിൾ ക്യാമ്പിനായാണ് സരൾ എത്തിയതെന്ന് എ.എസ്.ഐ ആനന്ദ്റാം യാദവ് പറഞ്ഞു.
രാവിലെ ഏഴരയോടെ സരൾ പെൺസുഹൃത്തുക്കൾക്കൊപ്പം നടക്കാനിറങ്ങി. തുടർന്ന് എട്ടരയോടെ പെൺകുട്ടികളിൽ ഒരാളുടെ നായ ഡാമിൽ വീഴുകയായിരുന്നു. സരളും പെൺകുട്ടിയും ചേർന്ന് നായക്കുട്ടിയെ രക്ഷിക്കാനായി ഡാമിൽ ഇറങ്ങി. എന്നാൽ, പെൺകുട്ടി ഡാമിൽ നിന്ന് തിരികെ കയറിയെങ്കിലും സരളിന് കഴിഞ്ഞില്ല. പെൺകുട്ടികളിലൊരാൾ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. ഒരു മണിക്കൂർ തെരച്ചിലിനൊടുവിലാണ് സരളിന്റെ മൃതദേഹം കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.