Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമദ്രസകളിൽ 'മതഭ്രാന്ത്'...

മദ്രസകളിൽ 'മതഭ്രാന്ത്' പഠിപ്പിക്കുന്നുണ്ടോയെന്ന് പരിശോധിക്കും- മധ്യപ്രദേശ് മുഖ്യമന്ത്രി

text_fields
bookmark_border
മദ്രസകളിൽ മതഭ്രാന്ത് പഠിപ്പിക്കുന്നുണ്ടോയെന്ന് പരിശോധിക്കും- മധ്യപ്രദേശ് മുഖ്യമന്ത്രി
cancel

ഭോപ്പാൽ: മതഭ്രാന്തും തീവ്രവാദവും വെച്ചുപൊറുപ്പിക്കില്ലെന്നും മദ്രസകളിൽ 'മതഭ്രാന്ത്' പഠിപ്പിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാൻ. സംസ്ഥാനത്ത് അംഗീകരമില്ലാത്ത മദ്രസകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ട്വിറ്ററിലൂടെ ബുധനാഴ്ചയാണ് ബി.ജെ.പി മുഖ്യമന്ത്രിയുടെ പ്രതികരണം. 'മധ്യപ്രദേശിലെ അനധികൃത മദ്രസകൾ, സ്ഥാപനങ്ങൾ എന്നിവ മതാന്ധതയുടെ പാഠം എവിടെയാണ് പഠിപ്പിക്കുന്നതെന്ന് പരിശോധിക്കും'- ചൗഹാൻ ട്വീറ്റ് ചെയ്തു.

ഔദ്യോഗിക വസതിയിൽ കൂടിയ യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madrasaShivraj Singh ChouhanMadhya Pradesh Chief Minister
News Summary - In madrasahs communalism Teaching will be tested - Madhya Pradesh Chief Minister
Next Story