സ്കൂൾ ഹോസ്റ്റലിൽ 229 പേർക്ക് കോവിഡ്; മഹാരാഷ്ട്രയിൽ കോവിഡ് പടരുന്നു
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും കോവിഡ് പടർന്നുപിടിക്കുന്നു. വാഷിം ജില്ലയിലെ ഒരു സ്കൂൾ ഹോസ്റ്റലിൽ 229 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരിൽ 225 പേർ വിദ്യാർഥികളും നാലുപേർ അധ്യാപകരുമാണ്.
നൂറിലധികം പേർക്ക് രോഗം ബാധിച്ചതോടെ സ്കൂളും പരിസരവും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. അമരാവതി, യവത്മൽ പ്രദേശങ്ങളിൽനിന്നുള്ളവരാണ് വിദ്യാർഥികളിൽ ഭൂരിഭാഗവും. രണ്ടാഴ്ചയായി ഈ രണ്ടു ജില്ലകളിൽ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 8,000ത്തിൽ അധികം പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഒക്ടോബറിന് ശേഷം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആദ്യമായാണ്. 80 മരണങ്ങളും കഴിഞ്ഞദിവസം റിേപ്പാർട്ട് െചയ്തു.
രോഗബാധിതരുടെ എണ്ണം ഉയർന്നതോടെ സംസ്ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.