ഉദ്ധവിനെ കൈവിട്ട് അനന്തരവനും; ഷിൻഡെക്ക് പിന്തുണ പ്രഖ്യാപിച്ചു
text_fieldsമുംബൈ: സഹപ്രവർത്തകർ ഒന്നിനു പിറകെ ഒന്നായി കൂറുമാറിയതിന് പിന്നാലെ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെക്ക് മറ്റൊരു തിരിച്ചടിയായി അനന്തരവൻ നിഹാർ താക്കറെയുടെ കൂടുമാറ്റം. മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെയെ കണ്ട് അനന്തരവൻ നിഹാർ താക്കറെ പിന്തുണ പ്രഖ്യാപിച്ചു. യഥാർഥ ശിവസേനയായി തങ്ങളെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെ കാണാനിരിക്കുന്ന ഷിൻഡെക്ക് നിഹാർ താക്കറെയുടെ പിന്തുണ മുതൽക്കൂട്ടായി.
ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ കൊച്ചുമകനും അന്തരിച്ച ബിന്ദുമാധവ് താക്കറെയുടെ മകനുമാണ് നിഹാർ താക്കറെ. സജീവരാഷ്ട്രീയത്തിലില്ലാത്ത നിഹാർ താക്കറെ മുംബൈയിൽ അഭിഭാഷകനായി പ്രവർത്തിക്കുകയാണ്. ബി.ജെ.പി നേതാവ് ഹർഷവർധൻ പാട്ടീലിന്‍റെ മകൾ അങ്കിതയെയാണ് നിഹാർ വിവാഹം ചെയ്തത്.
അതേസമയം, ശിവസേനയുടെ അവകാശം സംബന്ധിച്ച തർക്കത്തിൽ ഉദ്ധവ് പക്ഷത്തോടും ഷിൻഡെ പക്ഷത്തോടും രേഖകൾ സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ടു. ആഗസ്റ്റ് എട്ടിനകം ഇതുസംബന്ധിച്ച് മറുപടി നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.