യു.പി സർക്കാറിന്റെ ഏറ്റുമുട്ടലുകൾ മതംനോക്കി; ബുള്ളറ്റിലൂടെ നീതി നടപ്പാക്കുന്നുവെങ്കിൽ കോടതികൾ പൂട്ടണം -ഉവൈസി
text_fieldsന്യൂഡൽഹി: ആതിഖ് അഹമ്മദിന്റെ മകനെ യു.പി പൊലീസ് വധിച്ചതിന് പിന്നാലെ ഏറ്റുമുട്ടൽ കൊലകളിൽ രൂക്ഷമായി പ്രതികരിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. മതത്തിന്റെ പേരിലാണ് യു.പി സർക്കാർ ഏറ്റുമുട്ടൽ കൊലകൾ നടത്തുന്നതെന്ന് ഉവൈസി വിമർശിച്ചു.
ജുനൈദിനേയും നസീറിനേയും വധിച്ചവരും ഏറ്റുമുട്ടലിൽ കൊല്ലപ്പെടുമോയെന്ന് ബി.ജെ.പി പറയണം. ഒരിക്കലും അങ്ങനെയൊരു സംഭവമുണ്ടാവില്ല. കാരണം മതത്തിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി ഏറ്റുമുട്ടൽ കൊലകൾ നടത്തുന്നതെന്ന് ഉവൈസി പറഞ്ഞു. ഫെബ്രുവരി 16നാണ് ജുനൈദും നസീറും കൊല്ലപ്പെട്ടത്. ഹരിയാനയിലെ ഭിവാനി ജില്ലയിൽ ബജറംഗ്ദൾ പ്രവർത്തകർ ഇരുവരേയും കൊലപ്പെടുത്തുകയായിരുന്നു.
ഇത് നിയമത്തിനും മുകളിലുള്ള നടപടിയാണ്. ഭരണഘടനെയാണ് നിങ്ങൾ കൊല്ലുന്നത്. എന്തിനാണ് ഇവിടെ കോടതികളും ജഡ്ജിമാരും സി.ആർ.പി.സിയും ഐ.പി.സിയുമെല്ലാം. ബുള്ളറ്റുകളിലൂടെ നിങ്ങൾ തന്നെ നീതി നടപ്പാക്കുന്നുവെങ്കിലും കോടതികൾ അടച്ചുപൂട്ടണമെന്നും ഉവൈസി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.