Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാഹ ശേഷം...

വിവാഹ ശേഷം ഭർത്താവിന്‍റെ വീട്ടിലേക്ക്​ പോകാനിറങ്ങിയ യുവതി കരഞ്ഞുതളർന്ന്​ മരിച്ചു

text_fields
bookmark_border
Marriage
cancel

ഭുവനേശ്വർ: വിവാഹ ചടങ്ങുകൾക്ക്​ ശേഷം ഭർത്താവിന്‍റെ വീട്ടിലേക്ക്​ പോകാനിറങ്ങിയ യുവതി കരഞ്ഞുതളർന്ന്​ കുഴഞ്ഞുവീണ്​​ മരിച്ചു. സ്വന്തം വീട്ടിൽനിന്ന്​ ഭർതൃവീട്ടിലേക്ക്​ പോകാനിറങ്ങിയതോടെ യുവതി കരയാൻ തുടങ്ങി. കരച്ചിൽ ഏറെ നേരം നീണ്ടതോടെ യുവതി കുഴഞ്ഞുവീണു. ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

ഒഡീഷയിലെ സോനെപു​ർ ജില്ലയിലാണ്​ സംഭവം. ഗുപ്​തേശ്വരി സഹൂ എന്ന റോസിയാണ്​ മരിച്ചത്​. ജുലുന്ദ ഗ്രാമവാസിയായ പെൺകുട്ടിയെ ടെതെൽഗോൺ ഗ്രാമവാസിയായ ബിസികേശനുമായി വിവാഹം കഴിപ്പിക്കുകയായിരുന്നു.

വിവാഹചടങ്ങുകൾക്ക്​ ശേഷം ബിസികേശന്‍റെ ഗ്രാമത്തിലേക്ക്​ ​മടങ്ങാനുള്ള തയാറെടുപ്പുകൾ തുടങ്ങിതോടെ യുവതി നിർത്താതെ കരയാൻ തുടങ്ങി. പിന്നീട്​ കുഴഞ്ഞുവീണു. ബന്ധുക്കൾ കൈകളു​ം കാലുകളും മസാജ്​ ചെയ്​തിട്ടും മുഖത്ത്​ വെള്ളം ഒഴിച്ചിട്ടും എഴുന്നേൽക്കാതെ വന്നതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെയെത്തിച്ചപ്പോഴേക്കും റോസി മരിച്ചിരുന്നു. പോസ്റ്റ്​മോർട്ടത്തിന്​ ശേഷം മൃതദേഹം ബന്ധുക്കൾക്ക്​ കൈമാറി. ഹൃദയാഘാതമാണ്​ മരണകാരണമെന്ന്​ ഡോക്ട​ർമാർ പറഞ്ഞു.

പിതാവിന്‍റെ മരണത്തോടെ റോസി​ മാനസിക വിഷമം അനുഭവിച്ചിരുന്നതായി ഗ്രാമവാസികളിലൊരാൾ ഇന്ത്യ ടുഡെ ടി.വിയോട്​ പറഞ്ഞു. അമ്മയുടെ സഹോദരനൊപ്പമായിരുന്നു താമസം. സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെയായിരുന്നു വിവാഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bride Deathbidaai
News Summary - In Odisha Bride suffers heart attack due to excessive crying during bidaai
Next Story