പെഗസസിൽ കേന്ദ്രം; എല്ലാം പറയാനാവില്ല, ഇടക്കാല ഉത്തരവിടുമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പെഗസസ് ചാരവൃത്തി നടന്നോ ഇല്ലയോ എന്ന് വ്യക്തമാക്കാൻ തയാറല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ അസന്ദിഗ്ധമായി വ്യക്തമാക്കി. ഇതേതുടർന്ന് ചാരവൃത്തിയിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ ഇടക്കാല ഉത്തരവിടുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. രണ്ടോ മൂന്നോ ദിവസം കൂടിയുെണ്ടന്നും അതിനിടെ മനം മാറിയാൽ അക്കാര്യം അറിയിക്കാമെന്നും കേന്ദ്ര സർക്കാറിനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.
നേരത്തെ സമർപ്പിച്ച രണ്ട് പേജ് സത്യവാങ്മൂലത്തിൽ കവിഞ്ഞ് ഇനിയൊന്നും പറയാനില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. കേന്ദ്ര സർക്കാർ ഒരു മറുപടി സത്യവാങ്മൂലം സമർപ്പിക്കുമെന്നും അതിന് ശേഷം തുടർനടപടികളിലേക്ക് കടക്കാമെന്നുമാണ് തങ്ങൾ കരുതിയതെന്ന് ചീഫ് ജസ്റ്റിസ് മറുപടിയായി പറഞ്ഞു. ഇനി ഇടക്കാല ഉത്തരവ് വേണോയെന്ന് മാത്രമേ തീരുമാനിക്കാനുള്ളൂ. രണ്ട് മൂന്ന് ദിവസത്തിനകം അതുണ്ടാകും. പുനർവിചിന്തനം വല്ലതുമുണ്ടെങ്കിൽ അക്കാര്യം എസ്.ജിക്ക് സുപ്രീംകോടതിയെ അറിയിക്കാം -കോടതി പറഞ്ഞു.
വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ രാജ്യസുരക്ഷയെ ബാധിക്കുമെന്ന മേത്തയുടെ വാദം വീണ്ടും കോടതി തള്ളി. പൊതുചർച്ചക്കോ കോടതി സംവാദത്തിനോ വിഷയമാക്കാൻ പറ്റിയ കാര്യമല്ല ഇതെന്ന് മേത്ത തിങ്കളാഴ്ചയും ആവർത്തിച്ചു.
അതേസമയം, വിഷയം പരിേശാധിക്കാൻ ഒരു സമിതിയുണ്ടാക്കാമെന്ന് അദ്ദേഹം പറഞ്ഞു. െപഗസസ് ഉപയോഗിച്ചിെല്ലന്ന് പറഞ്ഞാൽ ഭീകരസംഘങ്ങൾക്ക് വടി നൽകലാകും. ഉപയോഗിച്ചെന്ന് പറഞ്ഞാൽ അതിനെ തടയാൻ കഴിയുന്ന മറ്റ് സോഫ്റ്റ്വെയറുണ്ടാക്കും- എന്നീ ന്യായീകരണങ്ങളും മേത്ത നിരത്തി. ദേശ സുരക്ഷയുമായി ബന്ധെപ്പട്ട ഒരു വിവരവും കോടതിക്ക് അറിയണമെന്നില്ല എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് സാധാരണക്കാരായ പൗരന്മാരുടെ അവകാശലംഘനം നടത്തിയതിൽ മാത്രമാണ് കോടതിക്ക് ആശങ്ക. നിയമപ്രകാരമല്ലാത്ത രീതികൾ സർക്കാർ അവലംബിച്ചോ എന്നറിയാൻ മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളുമൊക്കെ ഹരജികളുമായി കോടതിക്ക് മുന്നിലുണ്ട്. സർക്കാർ ഒരു സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തുന്നത് കോടതിക്ക് മുമ്പിലുള്ള ചോദ്യമല്ല.
സർക്കാറിന് തങ്ങൾ പ്രസ്താവന നടത്താൻ മതിയായ അവസരം നൽകിയെന്നും അവർ സത്യവാങ്മൂലം നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതിനാൽ തങ്ങൾ ഒരു ഉത്തരവ് പുറപ്പെടുവിക്കുമെന്നും അല്ലാതെന്തു ചെയ്യാനാണെന്നും അദ്ദേഹം തുടർന്നു.
ദേശ സുരക്ഷയുമായി ബന്ധെപ്പട്ട ഒരു വിവരവും കോടതിക്ക് അറിയണമെന്നില്ല. ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് സാധാരണക്കാരായ പൗരന്മാരുടെ അവകാശലംഘനം നടത്തിയതിൽ മാത്രമാണ് ആശങ്ക. -ചീഫ് ജസ്റ്റിസ് എൻ.വി രമണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.